Image

യുവരാജ്‌ സിംഗ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു

Published on 10 June, 2019
യുവരാജ്‌ സിംഗ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌  വിരമിച്ചു


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ്‌ സിംഗ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ യുവരാജ്‌ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ള താരമാണ്‌ യുവരാജ്‌.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ്‌ നേടുമ്‌ബോള്‍ ടീമിന്‍റെ വിജയത്തിന്‌ നിര്‍ണായക സാന്നിധ്യമായത്‌ ഈ ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാനായിരുന്നു. 2019 ഐപിഎല്ലില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ്‌ ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി0ഗ്‌ പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക