Image

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്

Published on 10 June, 2019
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്

ഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തില്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടരുമെന്നും മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റ് ആയേക്കുമെന്നും സൂചന.

ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് അമിത് ഷാ തല്‍സ്ഥാനത്ത് തുടരാനാണ് നീക്കം.പാര്‍ട്ടിയുടെ മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനാണ് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നത്. അമിത് ഷായ്ക്ക് പകരം അധ്യക്ഷസ്ഥാനത്ത് വരുമെന്ന് കരുതിയ മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നെയാകും വര്‍ക്കിംഗ് പ്രസിഡന്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക