Image

മോഹൻലാലിൻറെ നായികയായി ബിഗ് ബ്രദറിൽ മിർണ മേനോൻ

Published on 10 June, 2019
മോഹൻലാലിൻറെ നായികയായി ബിഗ് ബ്രദറിൽ മിർണ മേനോൻ
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് പുതുമുഖ താരം മിര്‍ണ മേനോന്‍. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത്, എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനും ഷാ മാന്‍ ഇന്റര്‍നാഷണല്‍ ബാനറില്‍ ഷാജിയും മനു ന്യൂയോര്‍ക്കും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍, ജൂലൈ ഒന്നിന് ജോയിന്‍ ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നത്, അനൂപ് മേനോനും ജൂണ്‍ എന്ന ചിത്രത്തില്‍ കൂടി നായകനായി എത്തിയ ഷാര്‍ജനോ ഖാലിദും ആണ്. ചിത്രത്തില്‍ മൂന്ന് നായികമാര്‍ ആണ് ഉള്ളത്. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍, ചെമ്പന്‍ വിനോദ്, ജനാര്‍ദ്ദനന്‍, സിദ്ദിക്ക്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ദീപക് ദേവ് ആണ്. നോബിള്‍ ജേക്കബ് ആണ് പ്രൊഡക്ഷന്‍ കന്‍ട്രോളര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക