Image

പത്ത്‌ ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ക്ക്‌ നികുതിഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം

Published on 10 June, 2019
പത്ത്‌ ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ക്ക്‌ നികുതിഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം


ഒരു വര്‍ഷം പത്ത്‌ ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നവര്‍ക്ക്‌ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ജൂലായ്‌ അഞ്ചിലെ ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. കറന്‍സി ഇടപാട്‌, കള്ളപ്പണം എന്നിവ കുറയ്‌ക്കുന്നതിനാണ്‌ സര്‍ക്കാരിന്റെ പുതിയ നീക്കം.

ഇനി മുതല്‍ വന്‍തുകകള്‍ പിന്‍വലിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കേണ്ടി വരും. വ്യക്തികളുടെ നികുതി റിട്ടേണുകള്‍ താരതമ്യം ചെയ്യുന്നതിനു വേണ്ടിയാണിത്‌.

50,000 രൂപയ്‌ക്കു മുകളിലുള്ള നിക്ഷേപത്തിന്‌ ഇപ്പോള്‍ പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി ഇടപാടുകള്‍ക്ക്‌ ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍വീസ്‌ ചാര്‍ജ്‌ ഈയിടെ വേണ്ടെന്നു വെച്ചിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക