Image

അമേരിക്കയില്‍ ആദ്യത്തെ അംബേദ്‌ക്കര്‍ ഭവന്‍ വരുന്നു

Published on 10 June, 2019
അമേരിക്കയില്‍ ആദ്യത്തെ അംബേദ്‌ക്കര്‍ ഭവന്‍ വരുന്നു


അംബേദ്‌ക്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും വിദ്യാഭാസത്തിനും നല്‍കിയ സംഭാവനകളെ ബഹുമാനിച്ചു കൊണ്ട്‌ അമേരിക്കയില്‍ ആദ്യത്തെ അംബേദ്‌ക്കര്‍ ഭവന്‍ സ്ഥാപിക്കുന്നു.ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ്‌ ഡോ. ബി.ആര്‍ അംബേദ്‌ക്കര്‍ ഡബിള്‍ മാസ്‌റ്റേര്‍സ്‌ ഡിഗ്രിയും ഡോക്ടറേറ്റും കരസ്ഥമാക്കിയത്‌.

ബുദ്ധിസ്റ്റ്‌ സംഘടനയായ സംഗകായ ഫൗണ്ടേഷന്‍ 80 അടി ഉയരമുള്ള അംബേദ്‌ക്കര്‍ പ്രതിമ ഭവനില്‍ സ്ഥാപിക്കും. 2021ല്‍ ഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും അംബേദ്‌ക്കറുടെ 130ാം ജന്മദിന വാര്‍ഷികത്തിന്‌ ഉദ്‌ഘാടനം ചെയ്യും.

ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ എകണോമിക്‌സില്‍ അംബേദ്‌ക്കര്‍ പഠിച്ചിരുന്നു. അവിടെ താമസിച്ചിരുന്ന വീട്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അമേരിക്കയില്‍ അദ്ദേഹം താമസിച്ചിരുന്ന വീട്‌ ഇപ്പോള്‍ ഒരു ഹോട്ടലാണ്‌. അദ്ദേഹത്തിന്റെ സ്‌മരണ നിലനിര്‍ത്തുന്ന ഒന്നും അമേരിക്കയില്‍ ഇല്ലെന്ന്‌ സംഗകായ ഫൗണ്ടേഷന്റെ ബാന്തെ പ്രശീല്‍രത്‌ന പറഞ്ഞു.

അംബേദ്‌ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ എന്നായിരിക്കും ഭവന്റെ പേര്‌. 15 കോടിയോളം രൂപ മുടക്കിയാണ്‌ ഭവന്റെ നിര്‍മ്മാണം. 11000 വരുന്ന അംബേദ്‌ക്കറുടെ രണ്ടടി പ്രതിമകള്‍ വില്‍പ്പന നടത്തികൊണ്ടാണ്‌ ഈ തുക കണ്ടെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക