Image

കത്വയില്‍ നീതി ലഭിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നത് ദീപിയുടെ പോരാട്ടം

കല Published on 11 June, 2019
കത്വയില്‍ നീതി ലഭിക്കുമ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നത് ദീപിയുടെ പോരാട്ടം

2018 ജനുവരി 12നായിരുന്നു കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാല്‍ക്കാരം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത്. രാജ്യത്തെ ആകമാനം നടുക്കിയ സംഭവമായിരുന്നു ഇത്. അസാധാരണമായ ക്രൂരതയാണ് കത്വയിലെ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 
ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്ഷേത്രത്തിലെ പൂജാരിയും പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ ഏഴ് പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പില്‍ കിഴടങ്ങി. 
എന്നാല്‍ കത്വയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ അഭിഭാഷകരോ, രാഷ്ട്രീയ നേതൃത്വമോ പിന്തുണച്ചില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസിന്‍റെ ശ്രമം ഒരു വിഭാഗം അഭിഭാഷകര്‍ തടസപ്പെടുത്താന്‍ ശ്രമിക്കുക പോലുമുണ്ടായി. കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ അഭിഭാഷകരെ ഗുണ്ടകള്‍ തടഞ്ഞു. എന്തിന് ജമ്മു ബാര്‍ അസോസിയേഷന്‍ തന്നെ ജമ്മുവില്‍ പ്രതികള്‍ക്ക് വേണ്ടി ബന്ദിന് വരെ ആഹ്വാനം ചെയ്തു. ആരും കേസ് ഏറ്റെടുക്കാത്ത അവസ്ഥ. 
ആ സാഹചര്യത്തിലാണ് ദീപിക സിങ് രജാവത്ത് എന്ന ധീരയായ അഭിഭാഷക പെണ്‍കുട്ടിയുടെ നീതിക്കായി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് രംഗത്ത് എത്തുന്നത്. നിരവധി ഭീഷിണികളാണ് ഈ കേസ് ഏറ്റെടുത്തതിന് ദീപികയ്ക്ക് നേരിടേണ്ടി വന്നത്. സമൂഹ മാധ്യമങ്ങളില്‍ അവര്‍ ക്രൂരമായി അപമാനിക്കപ്പെട്ടു. എന്നിട്ടും ഇരയ്ക്ക് നീതി കിട്ടാന്‍ അവര്‍ ധീരമായി നിലപാട് സ്വീകരിച്ചു. ദീപികയ്ക്ക് അനുകൂലമായി ഹോളിവുഡ് താരങ്ങള്‍ പോലും രംഗത്തെത്തി. 
എന്നാല്‍ പഠാന്‍ കോട്ടിലെ വിചാരണയ്ക്ക് ഹാജരാകാത്തതിന്‍റെ പേരില്‍ ഇരയുടെ മാതാപിതാക്കള്‍ ദീപികയെ കഴിഞ്ഞ നവംബറില്‍ കേസില്‍ നിന്ന് ഒഴിവാക്കി. 
എങ്കിലും ഇന്നലെ രാവിലെ പഠാന്‍കോട്ട് സെഷന്‍സ് കോടതിയില്‍ അവര്‍ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. കോടതി വിധി കത്വയിലെ ബാലികയ്ക്കുള്ള ആദരമാണെന്ന് ദീപിക ട്വിറ്റര്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക