Image

ബാലുവിന്‍റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ സ്ഥിരം ക്രിമിനല്‍; കവര്‍ച്ച മുതല്‍ സ്വര്‍ണക്കടത്തില്‍ വരെ പ്രതി

കല Published on 11 June, 2019
ബാലുവിന്‍റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ സ്ഥിരം ക്രിമിനല്‍; കവര്‍ച്ച മുതല്‍ സ്വര്‍ണക്കടത്തില്‍ വരെ പ്രതി

സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ ആരോപണത്തെ കൂടുതല്‍ ഉറപ്പിച്ചുകൊണ്ട് ബാലുവിന്‍റെ ഡ്രൈവര്‍ അര്‍ജ്ജുന്‍റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവരുന്നു. എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്‍പന, സ്വര്‍ണക്കടത്ത് തുടങ്ങി നിരവധി കുറ്റക്രിത്യങ്ങളിലാണ് അര്‍ജ്ജുന്‍ പങ്കാളിയായിട്ടുള്ളത്. 
മന്ന് വര്‍ഷം മുമ്പ് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ പോലീസിന്‍റെ പിടിയിലായപ്പോഴാണ് അര്‍ജ്ജുന്‍റെ ക്രിമിനല്‍ പശ്ചാത്തലം ആദ്യം വെളിപ്പെടുന്നത്. 
ഗള്‍ഫില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തു കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാറുണ്ടെന്ന് കാട്ടി വ്യവസായികളെ തട്ടിച്ചുകൊണ്ടാണ് അര്‍ജ്ജുന്‍ സ്വന്തം സംഘം രൂപീകരിക്കുന്നത്. 
അര്‍ജ്ജുന്‍റെ ഈ ക്രിമിനല്‍ പശ്ചാത്തലം പുറത്തായതോടെ ബാലുവിന്‍റെ മരണത്തിന് പിന്നിലെ ദുരൂഹതയെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക