Image

ബംഗാളില്‍ സംഘര്‍ഷം രൂക്ഷം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

കല Published on 11 June, 2019
ബംഗാളില്‍ സംഘര്‍ഷം രൂക്ഷം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപത്തിന് ശേഷം ബംഗാളില്‍ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നു. തൃണമൂല്‍ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. മിക്കയിടങ്ങളിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏകപക്ഷിയമായി ബിജെപിയെ അക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 
മുമ്പ് സിപിഎമ്മിനെതിരെ സംസ്ഥാന വ്യാപകമായി തൃണമൂല്‍ നടത്തിയ അക്രമങ്ങള്‍ക്ക് സമാനമായി ഇപ്പോള്‍ ബിജെപിക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നതിന് പിന്നാലെ ഒരു ബിജെപി പ്രവര്‍ത്തകനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയുണ്ടായി. 
ബിജെപിക്ക് ശക്തമായ താക്കീത് എന്ന നിലയിലാണ് ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 
എന്നാല്‍ സംഘര്‍ഷം വളരുകയാണെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മോദിയെയും അമിത് ഷായെയും ബംഗാളിലെ ഗവര്‍ണര്‍ നേരില്‍ കണ്ട് സ്ഥിതി ഗതികള്‍ വിവരിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക