Image

തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം: മോദി അടക്കമുള്ള നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 11 June, 2019
തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം: മോദി അടക്കമുള്ള നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍


പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പു സമയത്തെ പെരുമാറ്റച്ചട്ട ലംഘനങ്ങളുടേയും തുടര്‍നടപടികളുടേയും വിവരങ്ങള്‍ ആവശ്യപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ ഹര്‍ജിയിലാണ്‌ കമ്മീഷന്റെ മറുപടി.

ഇത്തരം പരാതികള്‍ ഏകീകരിച്ച്‌ കൈകാര്യം ചെയ്യാത്തതു കൊണ്ട്‌ കണക്കുകള്‍ ലഭ്യമല്ലെന്ന്‌ കമ്മീഷന്‍ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ അതത്‌ പ്രദേശങ്ങളിലെ വകുപ്പുകളാണ്‌ കൈകാര്യം ചെയ്യുന്നതെന്നും ഇവയുടെ വിവരം ലഭ്യമല്ലെന്നുമാണ്‌ കമ്മീഷന്റെ വിശദീകരണം.

മോദിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയതിനെ പറ്റി തിരഞ്ഞെടുപ്പ്‌ കമ്മീഷനിലുണ്ടായ അഭിപ്രായ ഭിന്നതയെ കുറിച്ചുള്ള വിവരങ്ങളും നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക