Image

ഐ ലൗ മൈ ഡ്രസ്സ് : ബാലിയിൽ അവധി ആഘോഷിച്ച് വിദ്യ ബാലൻ

Published on 11 June, 2019
ഐ ലൗ മൈ ഡ്രസ്സ് : ബാലിയിൽ അവധി ആഘോഷിച്ച് വിദ്യ ബാലൻ
സിനിമാ തിരക്കുകള്‍ക്കിടയില്‍ അല്‍പം ഇടവേള കണ്ടെത്തി അവധിയാഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും എന്നും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍ ബാലിയില്‍ വെക്കേഷന്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ബാലിയിലെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വച്ചിരിക്കുന്നത്.

വസ്ത്രധാരണത്തെ പരിഹസിച്ചും നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

മെറൂണ്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ചെടുത്തിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല എന്നാണ് ബോളിവുഡിന്റെ മറ്റൊരു താരസുന്ദരിയായ സൊണാക്ഷി സിന്‍ഹ കമന്റിട്ടിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക