Image

പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​റ​സ്റ്റ്: ക​നോ​ജി​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

Published on 11 June, 2019
പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​റ​സ്റ്റ്: ക​നോ​ജി​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത് ക​നോ​ജി​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ക​നോ​ജി​യ​യു​ടെ അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ജ​ഗീ​ഷ് അ​റോ​റ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി​യി​ന്മേ​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്. 

അ​തേ​സ​മ​യം, യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക്കു നേ​രെ​യു​ള്ള വേ​ട്ട തു​ട​രു​ക​യാ​ണ്. സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഉ​ട​മ​യെ​യും എ​ഡി​റ്റ​റെ​യും തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക