Image

ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനു സാക്ഷ്യം വഹിക്കുവാന്‍ഹൂസ്റ്റണ്‍ ഒരുങ്ങുന്നു: ഇനി അമ്പതു നാള്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 June, 2019
ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനു സാക്ഷ്യം വഹിക്കുവാന്‍ഹൂസ്റ്റണ്‍ ഒരുങ്ങുന്നു: ഇനി അമ്പതു നാള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു തിരശീലയുയാരാന്‍ ഇനി ഇനി അമ്പതു ദിനങ്ങള്‍ മാത്രം ബാക്കി. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം ഒരുമിച്ചു കൂടുന്ന മഹാസംഗമത്തിന് വേദിയാകാന്‍ സെന്റ് ജോസഫ് നഗര്‍ എന്ന് നാമകരണം ചെയ്യപ്പെടുന്ന  ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയം തയാറെടുത്തു.

ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളി നല്‍കി നടത്തുന്ന ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി  ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (കോ കണ്‍വീനര്‍), ഫാ. രാജീവ് വലിയവീട്ടില്‍ (ജോയിന്റ് കണ്‍വീനര്‍), ചെയര്‍മാന്‍  അലക്‌സാണ്ടര്‍ കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതു കമ്മറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ആഗസ്ത് 1 മുതല്‍ 4  വരെയാണ് കണ്‍വന്‍ഷന്‍.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് (കണ്‍വന്‍ഷന്‍  രക്ഷാധികാരി),  സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് (ജനറല്‍ കണ്‍വീനര്‍),  കേരളത്തില്‍ നിന്നെത്തുന്ന പിതാക്കന്മാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ എന്നിവരും നിരവധി വൈദികശ്രേഷ്ഠരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

പ്രശസ്ത വചന പ്രോഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും. റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, ക്രിസ്റ്റീന  ശ്രീനിവാസന്‍ (മോഹിനി), പ്രശസ്ത അമേരിക്കന്‍ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കീ  ഫ്രാന്‍സ്വാ ഏഞ്ചല്‍  തുടങ്ങിയവര്‍ മുതിര്‍ന്നവര്‍ക്കും യുവജങ്ങള്‍ക്കുമായി വേദികള്‍ പങ്കിടും. വിവിധ  ആത്മീയ സംഘടനകളുടെ കൂടിച്ചേരലുകളും, സെമിനാറുകളും, ഫോറങ്ങളും കണ്‍വന്‍ഷനിലുണ്ട്. 

ഉത്ഘാടനത്തില്‍ നടക്കുന്ന ഫാ. ഷാജി തുമ്പേച്ചിറയിന്റെ  സംവിധാനത്തിലുള്ള പ്രത്യേക ദൃശ്യാവിഷ്കാര പരിപാടിയും, തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക്കും കണ്‍വന്‍ഷന്‍ സ്‌റ്റേജുകളെ പ്രകമ്പനം കൊള്ളിക്കും.

ജോയ് ആലൂക്കാസ് ജൂവല്‍സും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായി സിജോ വടക്കന്‍റെ ട്രിനിറ്റി ഗ്രൂപ്പുമാണ് കണ്‍വന്‍ഷന്‍റെ മുഖ്യ പ്രായോജകര്‍. കണ്‍വന്‍ഷനില്‍ നടത്തുന്ന  പ്രത്യക റാഫിള്‍ ടിക്കറ്റില്‍ വിജയിയെ കാത്തിരിക്കുന്നത് ജോയ് ആലുക്കാസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ബിഎംഡബ്ല്യു കാര്‍ ആണ്.

അമേരിക്കയിലെ വിവിധ ദൃശ്യമാധ്യമ പ്രവര്‍ത്തകരും  കണവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിചേരും. കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഇനിയും സൗകര്യം ഉണ്ടായിരിക്കുനതാണന്നു മീഡിയാ ചെയര്‍ സണ്ണി ടോം അറിയിച്ചു.  വെബ് സൈറ്റ് https://smnchouston.org


Join WhatsApp News
സ്വതന്ത്ര ചിന്തകൻ 2019-06-12 16:52:44
എൻ്റെ  ആവിഷ്ക്കാര  സ്വാതന്ദ്ര്യത്തിനു  കത്തിവെക്കരുതെന്ന്  അപേക്ഷിക്കുന്നു . മുകളിലത്തെ  ഒരുമാതിരി  കൺവെൻഷൻ  ന്യൂസ്  വായിച്ചും മെത്രാൻ  വൈദികരുടെ  പടം  കണ്ടും  മടുത്തു .  ഇതെല്ലാം  സാധരണ  വിശവാസികൾക്കു  വേണ്ടിയാണെന്നു  പറയുന്നു . വിശവാസികളുടെ  പണവും  അധുവനവും. എന്നാൽ  ഫോട്ടോകളും  ലാഭവും  ഗുണവും  ലാഭവും  മെത്രാന്മാർക്കും  അച്ചന്മാർക്കും .  അവരുടെ  നീണ്ട നീണ്ട  അറുബോറൻ  പ്രസംഗം  കൈമുത്തു  കാൽമുത്തു , ലൈൻ നിൽക്കാതെ  മുൻനിരയിൽ  മുൻദിയ  ഭക്ഷണവും , തിരുമേനി  പിതാവ്  വിളികളും , ആൾദൈവങ്ങൾ  മാതിരി  സുന്ദരികളുടെ  അകമ്പടികളോടെയുള്ള  താലപ്പൊലി  എഴുന്നള്ളത്തും . എത്ര  അച്ഛന്മാരായാണ്  ഇവർ  ഇവിടെ  വരുത്തി  ഫ്രീ  ഹോട്ടൽ  മുറിയും  കൊടുത്തു്  സുഖിപ്പിക്കുന്നത് .  ഇടവക  നിവാസികളുടെ  പണം . കണക്കും  കുണക്കും  ഇല്ലാതെ  ധൂർത്തടി . ആരോടു  ചോദിക്കാൻ ? കാട്ടിലെ  തടി  താവരുടെ  ആന  വലിയടാ  വലി . വല്ലോം  പറഞ്ഞാൽ  അച്ഛൻ  മെത്രാൻ  സികിടികള്  ളോഹ  മുത്തൻമാർ  വന്നടിക്കും , തെറിപറയും .  എന്തുമാത്രം  പണമാണ്  സ്പോൺസർ  ആയിട്ടും  രെജിസ്ട്രേഷൻ  ആയിട്ടും  വന്നടിയുന്നത് .  ആരോപണവിധേയരും ,  ഭൂമി  കച്ചവടക്കാരുമായ  ഈ  കര്ദിനാളുകളെ  എന്തിനു  നമ്മുടെ  രൂപമുടക്കി കോണ്ടുവരുന്നതു് . നമ്മുടെ  ഇവിടാത്ത  മെത്രാൻ  അങ്ങു  ഉൾക്കടിച്ചാൽ  പോരേ . പക്ഷേ  പ്രസംഗം  നീട്ടരുത് . ഒരുമിനിട്ടിൽ  കവിയരുത് . ചുമ്മാ  കൽദായ  വാദികളും , ക്ലവർ  കുരിസ്സുകാരും , മാർപാപ്പ  വിരോധികളും  ചെർന്നു  ഒരു  വൈദീക  നീണ്ട  പ്രസംഗ  പരിപാടി . അവിടെ  കാര്യം  പറയുന്നവർ   കൂകി  ഇരുത്തപ്പെടും . സ്റ്റെജിൽ  കൽദായവാദി  വൈദീകരുടെ  അറുബോറൻ  വായിട്ടടി . പാവം  ആൽമയാര്  കബളിക്കപ്പെടും  അവരുടെ  ജോലി  കൈകൊട്ടി  എല്ലാ  ബോറൻ  വൈദീക  പരിപാടികളെയും  പ്രോത്സാഹിപ്പിക്കുക  മാത്രമാകും . സോവനീരിലും  വൈദീക  മെത്രാൻ  സന്ദേശങ്ങളും  വിളയാട്ടുകളും  മാത്രം  കാണാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക