Image

കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ ഓട്ടോ െ്രെഡവറെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി

Published on 11 June, 2019
കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ ഓട്ടോ െ്രെഡവറെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി


കൊല്ലം: അഞ്ചലില്‍ ക്യാന്‍സര്‍ രോഗിയായ ഓട്ടോ െ്രെഡവറെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി. വാഹനപരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. രാജേഷിന്റെ മേലാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

അഞ്ചല്‍ ജംഗ്ഷന് സമീപത്ത് വച്ച് പരിശോധനയ്ക്കായി ഹോം ഗാര്‍ഡ് രാജേഷിന്റെ വണ്ടിക്ക് കൈകാണിച്ചിരുന്നു. എന്നാല്‍ നിര്‍ത്തിയില്ല. മുന്നില്‍ മറ്റൊരു വാഹനം ഉണ്ടായിരുന്നതിനാലാണ് നിര്‍ത്താഞ്ഞതെന്നാണ് രാജേഷിന്റെ വിശദീകരണം. തുടര്‍ന്ന് പിന്നാലെ വന്ന ഹോം ഗാര്‍ഡ് വണ്ടിയില്‍ കയറി താക്കേല്‍ ഊരിയെടുത്തു. ശേഷം വണ്ടി അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ എത്തിയ ഉടന്‍ പോലീസ് അകത്തേക്ക് തള്ളിയിട്ടപ്പോള്‍ തല ചുമരിലിടിച്ചു. കൈയില്‍ വിലങ്ങിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിലാണ് തോളെല്ല് പൊട്ടിയതെന്നും ക്യാന്‍സര്‍ രോഗിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ലെന്നും രാജേഷ് പറഞ്ഞു. 

അതേസമയം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയപ്പോള്‍ ഹോം ഗാര്‍ഡിന് പരുക്കേറ്റു. ഇതേതുടര്‍ന്നാണ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. വാഹനം ഓടിക്കുമ്പോള്‍ ഇയാര്‍ മദ്യപിച്ചിരുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രാജേഷ് തന്നെ ചുവരില്‍ തലയിടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക