Image

കൊല്ലം തങ്കശ്ശേരി പുലിമുട്ടിലൂടെ നടന്ന വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി.

Published on 11 June, 2019
കൊല്ലം തങ്കശ്ശേരി പുലിമുട്ടിലൂടെ നടന്ന വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി.


കൊല്ലം : തങ്കശ്ശേരി പുലിമുട്ടിലൂടെ നടന്ന വിദ്യാര്‍ഥിയെ ശക്തമായ തിരയില്‍പ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന യുവാവ് നീന്തി രക്ഷപ്പെട്ടു. തങ്കശ്ശേരി സി.വൈ.എം.എസ്. വായനശാലയ്ക്കുസമീപം കറ്റക്കഴി പുരയിടത്തില്‍ ക്രിസ്റ്റിയുടെ മകന്‍ ആഷിഖി (17) നെയാണ് കാണാതായത്. വാടി തോപ്പില്‍ പുരയിടത്തില്‍ മരിയാന്റെ മകന്‍ ജിത്തു (20) വാണ് നീന്തി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് തങ്കശ്ശേരി പുലിമുട്ടിലൂടെ നടന്നുവരികയായിരുന്നു രണ്ടുപേരും. അപ്രതീക്ഷിതമായി വീശിയടിച്ച തിരയില്‍പ്പെട്ട് ഇരുവരും പുലിമുട്ടിലേക്ക് വീഴുകയായിരുന്നു.

നീന്തി രക്ഷപ്പെട്ട ജിത്തുവിനെ ചെറിയ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഷിഖിനുവേണ്ടി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പള്ളിത്തോട്ടം പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക