Image

ഐ.എസ് തൊട്ടടുത്തെത്തി; തമിഴ്നാട്ടില്‍ തീവ്രവാദികള്‍ക്കായുള്ള റെയ്ഡ് പുരോഗമിക്കുന്നു

കല Published on 12 June, 2019
ഐ.എസ് തൊട്ടടുത്തെത്തി; തമിഴ്നാട്ടില്‍ തീവ്രവാദികള്‍ക്കായുള്ള റെയ്ഡ് പുരോഗമിക്കുന്നു

ശ്രീലങ്കയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ വന്‍ സ്ഫോടന പരമ്പരയുടെ വേരുകള്‍ അന്വേഷിച്ച് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍.ഐ.എ റെയ്ഡ് നടപടികള്‍ പൊടുന്നനെ ആരംഭിച്ചു. ഏറെ ദിവസങ്ങളുടെ രഹസ്യ അന്വേഷണത്തിന് പിന്നാലെയാണ് പെട്ടന്നുള്ള റെയ്ഡ് എന്നാണ് വിവരം. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. 
ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വേണ്ടിയല്ല മറിച്ച് എന്‍.ഐ.എ നേരിട്ട് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് എന്നാണ് വിവരം. ഐ.എസിന്‍റെ കോയമ്പത്തൂര്‍ മൊഡ്യൂളിനെതിരെ എന്‍ഐഎ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. 
ഇതിനൊപ്പം തന്നെ ഐ.എസിന് കേരള മൊഡ്യൂളുമുണ്ടെന്നാണ് എന്‍.ഐ.എയുടെ അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരാണ് ഐ.എസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. 
കേരളത്തിലേതിനേക്കാള്‍ ശക്തമായി തമിഴ്നാട്ടിലെ പോക്കറ്റുകളില്‍ ഐ.എസ് തീവ്രവാദം ശക്തമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ അസ്ഥിരത പോലും തീവ്രവാദികള്‍ക്ക് അനുകുലമായ സാഹചര്യമായി മാറുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക