Image

തര്‍ക്കത്തിനിടെ സഹോദരനെ യുവാവ് അമ്പെയ്തു വീഴ്ത്തി; കുടല്‍മാല പുറത്തുവന്നു

Published on 12 June, 2019
തര്‍ക്കത്തിനിടെ സഹോദരനെ യുവാവ് അമ്പെയ്തു വീഴ്ത്തി; കുടല്‍മാല പുറത്തുവന്നു


റായ്പുര്‍: വാക്കുതര്‍ക്കത്തിനിടെ യുവാവ് ഇളയ സഹോദരനെ അമ്പെയ്തുവീഴ്ത്തി. ചത്തീസ്ഗഢിലെ ബോയിര്‍ഗാവിലാണ് സംഭവം. ബോയിര്‍ഗോണ്‍ സ്വദേശിയായ കോമനാണ് ഇളയ സഹോദരനായ രാമചന്ദിനെ ആക്രമിച്ചത്. അമ്പേറ്റ യുവാവിന്റെ കുടല്‍മാല പുറത്തുവന്നു. സംഭവത്തില്‍ കോമനെ കോട്വാലി  പോലീസ് അറസ്റ്റ് ചെയ്തു. 

ഇരുവരും തമ്മില്‍ നേരത്തെ ര്!ക്കം നിലനിന്നിരുന്നു.  ഇതിന്റെ പകയിലാണ് കോമന്‍ ഇളയ സഹോദരനെ അമ്പെയ്തത്. ഉടന്‍തന്നെ ബന്ധുക്കള്‍ രാമചന്ദിനെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ആന്തരികാവയവങ്ങള്‍ക്ക് ഉള്ളിലേക്ക് ആഴത്തില്‍ തുളച്ചുകയറിയ അമ്പ് നീക്കം ചെയ്യാന്‍ സാധിച്ചതെന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്.

അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രാമചന്ദിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാളെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക