Image

ഡോണ മയൂരക്ക് കൈരളി ടിവി യുഎസ്എ കവിതാ പുരസ്കാരം

ജോസ് കാടാപുറം Published on 12 June, 2019
ഡോണ മയൂരക്ക്  കൈരളി ടിവി യുഎസ്എ കവിതാ പുരസ്കാരം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച സ്രുഷ്ടികളില്‍ ഏറ്റവും മികച്ച കവിതയ്ക്കുള്ള കൈരളി ടിവി യൂ എസ് എ യുടെ രണ്ടാമത്പുരസകാരം പ്രമുഖ എഴുത്തുകാരി ഡോണ മയൂരയുടെ 'ഉയിരുപ്പ് ' കരസ്ഥമാക്കി.

മികച്ച ധാരാളം കവിതകള്‍ വിവിധമാധ്യമങ്ങളില്‍ എഴുതിയിട്ടുള്ള ഡോണ മയൂരചിത്രകാരിയുമാണ്. കണക്ടിക്കട്ടില്‍ താമസിക്കുന്ന ഐ ടി കണ്‍സള്‍ട്ടന്റെ കൂടിയാണ് അവര്‍.

അസാധാരണമായ ബിംബ സാന്നിധ്യം കൊണ്ടു ശ്രദ്ധേയവും ചിത്രങ്ങള്‍ മനസില്‍ പതിയുന്ന പോലെ വര്‍ണങ്ങള്‍ വിരിയിക്കുന്നതുമായ കവിത വിധികര്‍ത്താക്കള്‍ഏകകണ്ടേന തെരെഞ്ഞെടുകയായിരുന്നു. സങ്കടല്‍ പക്ഷി,ആരൊരാളത്, പൂച്ച ഇങ്ങനെമികച്ച ധാരാളം കവിതകളുടെരചയിതാവ് കൂടിയാണ് ഈ തിരുവനതപുരംകാരി.

ജൂണ്‍ 30, വൈകിട്ട് ടൈസണ്‍ സെന്ററില്‍ വച്ച് നടക്കുന്ന ഇ-മലയാളി സാഹിത്യ അവാര്‍ഡ് സമ്മേളനത്തില്‍ വച്ച് കൈരളി ടിവി യൂ എസ് എ യുടെ ക്യാഷ് അവാര്‍ഡുംഉപഹാരവും പ്രശസ്ത സാഹിത്യകാരന്‍ ജെ.മാത്യൂസ് അവര്‍ക്ക് സമ്മാനിക്കും. 
Join WhatsApp News
Arun Joseph 2019-06-12 23:00:36
Mayoora, happy to see this news. Congratulations! Elayum mattupamakalum and Keralam ennu parayumbo Kovalam ennu parayunnavalk are two of my favorite poems of yours. Thanks for enriching our life with literature and arts.
ജോസഫ് നന്പിമഠം 2019-06-13 10:56:20
കവിതയിൽ പുതു പരീക്ഷണങ്ങൾ നടത്തുന്ന ഡോണക്ക് അർഹിക്കുന്ന ആദരം. അഭിനന്ദനങ്ങൾ ഡോണ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക