Image

ചന്ദ്രയാന്‍ രണ്ടിന് ജൂലൈ 15ന് ചന്ദ്രനിലേക്ക് കുതിപ്പ്

കല Published on 12 June, 2019
ചന്ദ്രയാന്‍ രണ്ടിന് ജൂലൈ 15ന് ചന്ദ്രനിലേക്ക് കുതിപ്പ്

ശ്രീഹരിക്കോട്ടയില്‍ നിന്ന് ജൂലൈയ് 15ന് ചന്ദ്രനിലേക്ക് കുതിക്കുന്ന ചന്ദ്രയാന്‍ -2 പേടകം വിക്ഷേപിക്കും. വിക്ഷേപിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തും. തുടര്‍ന്ന് അഞ്ചു തവണയായി ഭ്രമണപഥമുയര്‍ത്തി പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും. പേടകത്തിന്‍റെ എഞ്ചിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തുന്നത്. 
ചന്ദ്രോപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോവറില്‍ ദേശിയ പതാകയുടെ വര്‍ണങ്ങളും അശോക സ്തംഭവും പതിപ്പിക്കും. ചന്ദ്രയാന്‍ ഒന്നിനു പിന്നില്‍ പ്രവര്‍ത്തിച്ച ശസ്ത്രജ്ഞര്‍ രണ്ടാം ദൗത്യത്തിലുമുണ്ട്. ദൗത്യത്തിനായുള്ള ജിഎസ്എല്‍വി മാര്‍ക്ക് -3 റോക്കറ്റിന്‍റെ നിര്‍മാണത്തില്‍ 500 സര്‍വകലാശാലകളും 120 സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ -2 പേടകത്തിലുള്ളത്. 2379 കിലോഗ്രാമാണ് മൊത്തം ഭാരം. സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തനം. ഒരു വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക