Image

കേരളത്തില്‍ താമര വിരിയിച്ചേ അടങ്ങുവെന്ന് മോദി ഷാ ടീം; കേരളത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കും

കല Published on 12 June, 2019
കേരളത്തില്‍ താമര വിരിയിച്ചേ അടങ്ങുവെന്ന് മോദി ഷാ ടീം; കേരളത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കും

കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് കാര്യമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തെ ഉപേക്ഷിക്കാന്‍ മോദി ഷാ ടീം ഒരുക്കമല്ല. പ്രധാനമന്ത്രിയായ ശേഷം ഗുരുവായൂര്‍ ദര്‍ശനത്തിനെത്തി മോദി ഇവിടെ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്തത് അതിന്‍റെ സൂചനയാണ് എന്ന് സംസ്ഥാന ഘടകം കരുതുന്നു. 
മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ഇത്തവണയും ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല എന്ന ആര്‍എസ്എസ് വിലയിരുത്തല്‍ ബിജെപി കേന്ദ്രനേതൃത്വം ഗൗരവത്തിലാണ് കാണുന്നത്. ബിജെപി വോട്ടുകളില്‍ കുറവു വന്നില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി മതനിരപേക്ഷ വോട്ടുകള്‍ ഒന്നിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. തിരുവനന്തപുരത്തെ പരാജയം ഇതിന്‍റെ സൂചനയാണ്. 
ഇതുമനസിലാക്കി ക്രിസ്ത്യന്‍ വോട്ടുകളെ അടുപ്പിക്കാനാണ് ഇനി അമിത് ഷായുടെ നേതൃത്വം ശ്രമിക്കുക. സത്യപ്രതിജ്ഞയില്‍ നാല് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ പ്രത്യേകം ക്ഷണിച്ച് കൊണ്ടുവന്നത് ഇതിന്‍റെ ഭാഗമായി വേണം കരുതാന്‍. ഇതുകൂടാതെ സിപിഎമ്മിന്‍റെ പരമ്പരാഗത വോട്ട് ബാങ്കുകളെ പിളര്‍ത്താനുള്ള വഴിയും ബിജെപി ശ്രമിക്കുമെന്നാണ് കരുതുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക