Image

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി പതിമൂന്നാം വയസ്സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി

പി.പി. ചെറിയാന്‍ Published on 13 June, 2019
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി പതിമൂന്നാം വയസ്സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി
ന്യൂയോര്‍ക്ക്: കമല്‍ കിരണ്‍ രാജുവിന് പ്രായം 13. ഈ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ന്യൂയോര്‍ക്ക് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയത് സയന്‍സ് ഇന്‍ ബിസ്സിനസ് എന്ന വിഷയത്തില്‍. ജൂണ്‍ 21 ന് നടക്കുന്ന ബിരുദദാന ചടങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദ വിദ്യാര്‍ത്ഥി എന്ന റിക്കാര്‍ഡ് കമല്‍ കിരണിന്റെ പേരില്‍ കുറിക്കപ്പെടും.

പത്തു വയസ്സു പ്രായമുള്ളപ്പോള്‍ തന്നെ കോളേജ് ക്രെഡിറ്റ് ഓണ്‍ലൈനിലൂടെ സ്വന്തമാക്കുവാന്‍ കമലിന് കഴിഞ്ഞിരുന്നു. അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എഡുക്കേഷന്‍ ആന്റ് നാഷ്ണല്‍ കോളേജ് ക്രെഡിറ്റ് റക്കമെന്റേഷന്‍ സര്‍വ്വീസ് അംഗീകാരമുള്ള 140 പ്ലസ് ക്രഡിറ്റുകളാണ് കമല്‍ നേടിയെടുത്തത്.
പെന്‍ ഫോസ്റ്റര്‍ ഹൈസ്‌ക്കൂളില്‍ നിന്നും നാലു വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിലൂടെ ഹൈസ്‌ക്കൂള്‍ ഡിപ്ലോമയും കിരണിനു ലഭിച്ചു.

4/4 ജി.പി.എ.യോടെ ബിരുദപഠനം വിജയകരമായി പൂര്‍ത്തിയാക്കിയ കമല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസ്സിനസ്സില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠനം തുടരുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ രവിയും ദുര്‍ഗയും ഇന്ത്യയില്‍ നിന്നും കുടിയേറിയവരാണ്.

ഇവരുടെ രണ്ടു മക്കളില്‍ കമലിന്റെ സഹോദരന്‍ ശശി കിരണ്‍ രാജുവും അതേ ദിവസം തന്നെയാണ് ബിരുദ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി പതിമൂന്നാം വയസ്സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക