Image

വായു' ചുഴലിക്കാറ്റല്ല എന്തു വന്നാലും ക്ഷേത്രം അടച്ചിടില്ലെന്ന്‌ മന്ത്രി ഭൂപേന്ദ്ര സിംഗ്‌

Published on 13 June, 2019
വായു' ചുഴലിക്കാറ്റല്ല എന്തു വന്നാലും ക്ഷേത്രം അടച്ചിടില്ലെന്ന്‌ മന്ത്രി ഭൂപേന്ദ്ര സിംഗ്‌


ഗുജറാത്തിലെ സോംനാഥ്‌ ക്ഷേത്രത്തിന്‌ സമീപം വീശിയ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടും ക്ഷേത്രം അടച്ചിടില്ലെന്ന്‌ മന്ത്രി ഭൂപേന്ദ്ര സിംഗ്‌ ചുധാസമ. `വായു' ചുഴലിക്കാറ്റല്ല എന്തെല്ലാം ഉണ്ടായാലും ക്ഷേത്രം അടച്ചിടില്ലെന്നാണ്‌ മന്ത്രി പറയുന്നത്‌.

ചുഴലിക്കാറ്റില്‍ ക്ഷേത്ര കവാടങ്ങളും തൊട്ടടുത്തെ ചെറിയ കെട്ടിടങ്ങളും നിലംപതിച്ചു. കടലിനോട്‌ ചേര്‍ന്നിരിക്കുന്ന ക്ഷേത്രമാണ്‌ സോംനാഥ്‌ ക്ഷേത്രം. ചുഴലിക്കാറ്റിനെ തടര്‍ന്ന്‌ കടലും പ്രക്ഷുബ്ധമാണ്‌.

ഈ സാഹചര്യത്തിലാണ്‌ മന്ത്രിയുടെ പ്രസ്‌താവന എന്നതാണ്‌ ശ്രദ്ധേയം. വിദേശികളോടും സന്ദര്‍ശകരോടും വരരുത്‌ എന്ന്‌ പറയാം. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടക്കുന്ന ആരതി തടസ്സപ്പെടുത്താന്‍ സാധിക്കില്ലെന്നാണ്‌ മന്ത്രി പറഞ്ഞത്‌.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ `വായു' മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ ഗുജറാത്ത്‌ തീരത്തിന്‌ സമീപത്തു കൂടെ കടന്നു പോകുമെന്നാണ്‌ ഏറ്റവും പുതിയ വിവരം. 

ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത്‌ ദ്വാരകയ്‌ക്കും വെരാവലിനുമിടയിലാവും കൊടുങ്കാറ്റ്‌ തീരത്തെത്തുക. മൂന്ന്‌ ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച്‌ സര്‍ക്കാര്‍ കനത്ത ജാഗ്രതയിലാണ്‌. സുരക്ഷാ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അത്‌ പാലിക്കാതെയാണ്‌ ആളുകള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക