Image

ഖത്തറില്‍ നിന്നുള്ള പ്രവാസി ഹാജിമാരുടെ എണ്ണം വെട്ടിക്കുറച്ചു

Published on 27 April, 2012
ഖത്തറില്‍ നിന്നുള്ള പ്രവാസി ഹാജിമാരുടെ എണ്ണം വെട്ടിക്കുറച്ചു
ദോഹ: ഖത്തറില്‍ നിന്നുള്ള പ്രവാസി ഹാജിമാരുടെ എണ്ണം വെട്ടിക്കുറച്ചു. ഈ വര്‍ഷം പരമാവധി മൂവായിരം വിദേശികള്‍ക്ക്‌ മാത്രമേ ഖത്തറിലെ ഹജ്ജ്‌ ഏജന്‍സികള്‍ മുഖേന ഹജ്ജ്‌ നിര്‍വഹിക്കാന്‍ അവസരം ലഭിക്കുകയുള്ളൂവെന്ന്‌ ഹജ്ജ്‌ മിഷന്‍ അറിയിച്ചു.

ഏജന്‍സികളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമായത്‌. ഓരോ ഏജന്‍സിക്കും അനുവദിക്കുന്ന ക്വോട്ട അടുത്തയാഴ്‌ച നിര്‍ണയിച്ചേക്കും. എല്ലാ ഏജന്‍സികളും തങ്ങളുടെ ക്വോട്ട കര്‍ശനമായി പാലിക്കണമെന്ന്‌ മിഷന്‍ ആവശ്യപ്പെട്ടു.
മിനായില്‍ 750 ടെന്‍റുകള്‍ ഇതിനകം ബുക്ക്‌ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ടെന്‍റുകള്‍ വാടകക്ക്‌ നല്‍കുന്ന മൂന്ന്‌ ഏജന്‍സികളുമായി ഹജ്ജ്‌ ഏജന്‍സികള്‍ കരാര്‍ ഒപ്പിടണമെന്ന പുതിയ സമ്പ്രദായം അടുത്ത ഹജ്ജ്‌ മുതല്‍ സൗദി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. നാല്‌ വര്‍ഷത്തേക്കായിരിക്കും കരാര്‍.

അതേസമയം, സ്വദേശികളും പ്രവാസികളുമായ മുഴുവന്‍ ഹജ്ജ്‌ അപേക്ഷകരും ഓണ്‍ലൈന്‍ അപേക്ഷ നല്‍കണമെന്ന വ്യവസ്ഥ ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമായി.
പ്രവാസികളുടെ ഹജ്ജ്‌ ക്വോട്ട മൂവായിരമായി പരിമിതപ്പെടുത്തിയ തീരുമാനത്തില്‍ ഹജ്ജ്‌ ഏജന്‍സികള്‍ അതൃപ്‌തി രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം സേവനത്തില്‍ ചില ഏജന്‍സികള്‍ വരുത്തിയ വീഴ്‌ചയും അതെതുടര്‍ന്നുണ്ടായ പരാതികളുമാണ്‌ തീരുമാനത്തിന്‌ കാരണമായി മിഷന്‍ പറയുന്നതെന്ന്‌ ഏജന്‍സികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക