Image

വടക്കന്‍ വീരഗാഥയ്ക്കും പഴശിരാജയ്ക്കും വേണ്ടി കളരിപ്പയറ്റ് പരിശീലിച്ചത് , മാമാങ്കത്തിലെ ആക്ഷന്‍ എളുപ്പമായിരുന്നു മമ്മൂട്ടി

Published on 13 June, 2019
വടക്കന്‍ വീരഗാഥയ്ക്കും പഴശിരാജയ്ക്കും വേണ്ടി കളരിപ്പയറ്റ് പരിശീലിച്ചത് , മാമാങ്കത്തിലെ ആക്ഷന്‍ എളുപ്പമായിരുന്നു മമ്മൂട്ടി
വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകളില്‍ കളരി പയറ്റ് ചെയ്തു പരിചയമുണ്ട്. അത് കൊണ്ട് തന്നെ മാമാങ്കത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ എളുപ്പമായിരുന്നു.മലയാള സിനിമയിലെ ഏറ്റവും ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് ബോളിവുഡ് ചാനല്‍ സൂം ടീവിക്കു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി പങ്കുവച്ചത്. വടക്കന്‍ വീരഗാഥം പഴശിരാജ എന്നീ സിനിമകളില്‍ കളരിപ്പയറ്റ് ചെയ്തു പരിചയമുണ്ടെന്നും അതുകൊണ്ട് മാമാങ്കത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ എളുപ്പമായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തില്‍ വാക്കുകള്‍. എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം കഥ പറയുന്നത്. വി.എഫ്.എക്‌സ് വര്‍ക്കുകള്‍ പരമാവധി കുറിച്ചുകൊണ്ടാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് വലിയ സെറ്റ് തന്നെ ചിത്രത്തിനായി ഒരുക്കിയതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക