Image

ഷെറിന്‍ മാത്യു വധം: പിതാവിനെതിരേ എന്തു തെളിവാണുള്ളതെന്നു കോടതി

Published on 13 June, 2019
ഷെറിന്‍ മാത്യു വധം: പിതാവിനെതിരേ എന്തു തെളിവാണുള്ളതെന്നു കോടതി
ഡാലസ്, ടെക്സസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിനെ വധിച്ചുവെന്ന കേസില്‍വളര്‍ത്തുപിതാവ് വെസ്ലി മാത്യുവിനെതിരേ ഏതൊക്കെ തെളിവ് ഹാജരാക്കാമെന്നു ജഡ്ജി അംബര്‍ പ്രോസിക്യൂഷനു നിര്‍ദേശം നല്കി.

കേസില്‍ ഈ മാസം 24നു വിചാരണ ആരംഭിക്കുകയാണ്‍്. വിചാരണ സമയത്ത് വെസ്ലിയെ ചങ്ങലക്കിടണ്ട എന്നും കോടതി ഉത്തരവിട്ടു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു ക്രുത്യമായവിശദീകരണമുണ്ടായിരുന്നില്ല. ഗാര്‍ഹിക പീഢനം മൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണു പോലീസ്. കൊലപാതകത്തില്‍ മാതാപിതാക്കളെ കൂടാതെ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചിരുന്നു.

തൂക്കം കുറവുള്ള കുട്ടി പാലു കുടിക്കാത്തതിനെത്തുടര്‍ന്നുള്ള ദേഷ്യത്തില്‍ പുലര്‍ച്ചെ മൂന്നു മണിക്ക്പുറത്ത് നിര്‍ത്തിയെന്നായിരുന്നു മാത്യൂസ് പോലീസിനോടു ആദ്യം പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ ശേഷം കുട്ടിയുടെ ജഡം ഒരു കള്‍വര്‍ട്ടിനു താഴെ ഉണ്ടെന്നറിയിക്കുകയായിരുന്നു.

പാല് കുടിക്കുമ്പോള്‍ ഉണ്ടായ ശ്വാസതടസ്സം മൂലമാണ് ഷെറിന്‍ മരിച്ചതെന്നാണ് വിശദീകരണം.

കുട്ടിയെ അപകടാവസ്ഥയില്‍ വിട്ടു എന്നതിനു വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനെതിരായ കേസ് കോടതി നേരത്തെ തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക