Image

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പദ്ധതിക്കായി 356 കോടി അനുവദിച്ചു

Published on 13 June, 2019
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പദ്ധതിക്കായി 356 കോടി അനുവദിച്ചു

തിരുവനന്തപുരം: കൊച്ചി മെട്രോ തൃപ്പുണിത്തുറ വരെ നീട്ടുന്നതിന് 356 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.  

എറണാകുളം എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷന്‍ / ബസ്സ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. 

കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയ 27 മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടാനും മന്ത്രിസഭായോഗം അനുമതി നല്‍കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിലെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിന് പകരമായി 'ചെര്‍പ്പുളശ്ശേരി ബൈപാസ് നിര്‍മാണവും നഗരവികസനവും' എന്ന പ്രവൃത്തി റോഡ് ഫണ്ട് ബോര്‍ഡ് മുഖേന ചെയ്യാന്‍ അനുമതി നല്‍കി. 15.86 കോടി രൂപയാണ് ഇതിനു ചെലവ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക