Image

മമ്മൂക്ക... മമ്മൂക്ക.... ഇങ്ങോട്ട് വന്നേ..; ;ഗാനഗന്ധര്‍വ്വന്റെ; ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആരാധിക

Published on 13 June, 2019
മമ്മൂക്ക... മമ്മൂക്ക.... ഇങ്ങോട്ട് വന്നേ..; ;ഗാനഗന്ധര്‍വ്വന്റെ; ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആരാധിക

മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പാട്ടുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ തടസ്സമുണ്ടാക്കിയ ഒരാളെ പരിചയപ്പെടുത്തുകയാണ് പിഷാരടി. മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധികയാണ് ഷൂട്ടിങ്ങിനു തടസ്സമായെത്തിയത്. കുഞ്ഞിന്റെ മനോഹരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായാണ്.

ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആള്‍ ആള്‍ ഇയാളാണ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് പിഷാരടി ഫേയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്. മമ്മൂട്ടിയെ കൈകാട്ടി തന്റെ അടുത്തേക്ക് വിളിക്കുന്ന കുഞ്ഞിനെയാണ് വിഡിയോയില്‍ ചിത്രീകരിക്കുന്നത്. സ്‌റ്റേജില്‍ പാട്ടുപാടുന്ന രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിനിടിയലാണ് 'മമ്മൂക്ക... മമ്മൂക്ക' എന്ന് ഉറക്കെ വിളിക്കുകയാണ് ആരാധിക. 
ടേക്ക് പോകാന്‍ രമേശ് പിഷാരടി നിര്‍ദേശം നല്‍കിയിട്ടും കുഞ്ഞു ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടര്‍ന്നു. നിര്‍ത്തതെയുള്ള മമ്മൂക്ക എന്നുള്ള വിളികേട്ട് മമ്മൂട്ടി കുഞ്ഞിനെ നോക്കി ചിരിച്ചുകൊണ്ട് ഫ്‌ലൈയിങ് കിസ്സ് നല്‍കി.ഇതോടെ മമ്മൂട്ടി ഇങ്ങോട്ട് വരണം എന്നായി കുട്ടിയുടെ ആവശ്യം. കുഞ്ഞ് ആരാധികയ്ക്ക് മമ്മൂട്ടിയോടുള്ള സ്‌നേഹം ലൊക്കേഷനില്‍ ചിരിപടര്‍ത്തി. സോഷ്യല്‍ മീഡിയയിലും വിഡിയോ ശ്രദ്ധിക്കപ്പെടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക