Image

പി.സി.എന്‍.എ.കെ പ്രീ കോണ്‍ഫറന്‍സ് ലീഡര്‍ഷിപ്പ് ദ്വിദിന സെമിനാര്‍

Published on 13 June, 2019
പി.സി.എന്‍.എ.കെ പ്രീ കോണ്‍ഫറന്‍സ്  ലീഡര്‍ഷിപ്പ് ദ്വിദിന സെമിനാര്‍
ഫ്‌ളോറിഡ: പി.സി.എന്‍.എ.കെ പ്രീ കോണ്‍ഫറന്‍സ് ലീഡര്‍ഷിപ്പ് ദ്വിദിന സെമിനാര്‍ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ മയാമി എയര്‍പോര്‍ട്ട് ഹോട്ടല്‍ ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. വിശ്വാസ സമൂഹത്തില്‍ നിന്നുമുള്ള ശക്തരായ ആത്മീയ നേതാക്കള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിന്റെ മുഖ്യ ചിന്താവിഷയം പരസ്പര ജ്ഞാനവും ആത്മീയ അധികാരവും എന്നുള്ളതാണ്. നേതൃത്വ ബോധവല്‍ക്കരണം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

ശുശ്രൂഷകന്മാരും യുവജന നേതൃത്വവുമൊക്കെ സമൂഹത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാനും നല്ല നാളെയുടെ വാഗ്ദാനങ്ങളായി രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കപ്പെടുവാനുമാണ് ലീഡര്‍ഷിപ്പ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മൂന്നു സെഷനുകളിലായി 15 ലധികം വിഷയ അവതരണങ്ങള്‍ ഉണ്ടാകും. ഇന്‍ററാക്റ്റീവ് സെഷനുകളില്‍ വ്യക്തിപരമായ സമഗ്രത  നേതൃത്വത്തിന്റെ അടിത്തറ പാസ്റ്ററല്‍ ലീഡര്‍ഷിപ്പ്  ഒരു ദാസന്റെ ഹൃദയം  ആത്മീയ അതോറിറ്റി ലീഡര്‍ഷിപ്പ്  ബൈബിള്‍ ഉപദേശങ്ങള്‍  മാനസികാരോഗ്യം, കുടുംബം, വിവാഹം തുടങ്ങി വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യം ലഭിച്ചവര്‍ ക്ലാസുകള്‍ എടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tinyurl.com/pcnakconf അല്ലെങ്കില്‍ 781.223.0082 / 203.482.6494. എന്ന നമ്പറില്‍ ബദ്ധപ്പെടാവുന്നതാണ്. 15 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 50 ഡോളര്‍ ആയിരിക്കും രജിസ്‌ട്രേഷനെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പി.സി.എന്‍.എ.കെ ബോസ്റ്റണ്‍ കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്‍സണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശാ ഡാനിയേല്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള 2018 പി.സി.എന്‍.എ.കെ കമ്മറ്റിയാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍.

പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്

വാര്‍ത്ത: നിബു വെള്ളവന്താനം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക