Image

വെസ്ലി മാത്യുവിനെ ജൂണ്‍ 24 ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ചങ്ങലയിടരുതെന്ന് കോടതി

പി പി ചെറിയാന്‍ Published on 14 June, 2019
വെസ്ലി മാത്യുവിനെ ജൂണ്‍ 24 ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ചങ്ങലയിടരുതെന്ന് കോടതി
ഡാളസ്സ്: ഷെറിന്‍ മാത്യുവിന്റെ കൊലപാതകകുറ്റം ആരോപിക്കപ്പെട്ട വളര്‍ത്തു പിതാവ് വെസ്ലിമാത്യുവിന്റെ കേസ്സ് ജൂറി പരിഗണിക്കുന്ന ജൂണ്‍ 24 ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ അരയിലും കാലിലും ഷാക്കിള്‍ (ചങ്ങല) ഇടരുതെന്ന് ജഡ്ജി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി.

ജൂണ്‍ 11 ചൊവ്വാഴ്ചയാണ് പ്രീ ഹിയറിംഗിന് ഡാളസ്സ് കൗണ്ടി കോര്‍ട്ട് റൂമില്‍ വെസ്ലി മാത്യുവിന് ഹാജരാക്കിയത് വധക്കേസ് പ്രതികളെ സാധാരണ അണിയിക്കാറുള്ള അരയിലും, കാലിലും ചങ്ങലയിട്ടാണ് വെസ്ലിയിലെ കോടതിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് കോടതി ജഡ്ജി ആംബര്‍ ഗിവണ്‍സ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും, ഡിഫന്‍സ് അറ്റോര്‍ണിക്കും വ്യക്തമായ രണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഒന്ന്, ജൂണ്‍ 24 മുതല്‍ കേസ്സ് വിസ്താരത്തിന് കൊണ്ടുവരുമ്പോള്‍ ഷാക്കിള്‍സ് ഒഴിവാക്കണം. രണ്ട് ഷെറിന്‍ മാത്യു മരിക്കുന്നതിന് മുമ്പ് ശരീരത്തിലേറ്റ നിരവധി പരിക്കുകളെ കുറിച്ച് വിശദമായ തെളിവുകള്‍ ഹാജരാക്കണം. ഡാളസ്സ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസല്‍ ഫൈന്‍ അഞ്ച് മാസത്തിനുള്ളില്‍ ഷെറിന്റെ ശരീരത്തില്‍ അഞ്ച് അസ്ഥികള്‍ ഒടിഞ്ഞതായി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന് ആവശ്യമായ തെളിവുകളാണ് കോടതി ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ നിന്നും വെസ്ലി- സിനി ദമ്പതിമാര്‍ ദത്തെടുത്ത് ഷെറിന്‍ (3) 2017 ഒക്ടോബര്‍ 7നാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2 ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കള്‍വര്‍ട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് വെസ്ലിക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ഭാര്യ സിനിയെ ഈ കേസ്സില്‍ നിന്നും കുറ്റവിമുക്തയാക്കിയിരുന്നു.
വെസ്ലി മാത്യുവിനെ ജൂണ്‍ 24 ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ചങ്ങലയിടരുതെന്ന് കോടതി
Join WhatsApp News
This is not Journalism 2019-06-14 05:05:56
Pls. stop publishing this. Let him have a little privacy. We know he did something wrong. Leave things there. This report from you repeatedly is spreading scandal. Show some decency. If this guy was related to you, you won't repeatedly publish things on this family. Stop it. Dallas Malayalee.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക