Image

കാണാതായ പോലീസ് ഇന്‍സ്പെക്ടര്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

കല Published on 14 June, 2019
കാണാതായ പോലീസ് ഇന്‍സ്പെക്ടര്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

കണാതായ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ് നവാസ് എ.ടി.എമ്മിലെത്തി പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് തേവര എടിഎമ്മിലെത്തി ഇന്നലെ രാവിലെ പണം പിന്‍വലിച്ചത്. എടിഎമ്മില്‍ എത്തുമ്പോള്‍ ടീഷര്‍ട്ടും പാന്‍റ്സുമാണ് വേഷം. പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 
ജോലഭാരവും അസിസ്റ്റന്‍റ് കമ്മീഷണറുമായിട്ടുള്ള തര്‍ക്കവുമാണ് നവാസിന്‍റെ പൊടുന്നനെയുള്ള തിരോധാനത്തിന് കാരണമെന്ന് കരുതുന്നു. പൊടുന്നനെ കാണാതായ നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട ഭാര്യയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. 
ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ആരോപിച്ച് നവാസിനെ വഴക്ക് പറഞ്ഞ അസിസ്റ്റന്‍റ് കമ്മീഷണറോട് അതേ പോലെ തന്നെ തിരിച്ച് കയര്‍ക്കുകയായിരുന്നു നവാസ്. വഴക്ക് അവസാനിച്ചിട്ട് അല്പ സമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. പിന്നീട് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് സന്ദേശം അയച്ച ശേഷമാണ് പോയിരിക്കുന്നത്. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വളരെ കാര്യക്ഷമതയുള്ളയാളും നല്ല പെരുമാറ്റമുള്ളയാളുമാണ് നവാസെന്നാണ് സഹപ്രവ്രര്‍ത്തകര്‍ പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക