Image

മതവിശ്വാസം പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കുന്നതിനുള്ള അവകാശമല്ല: ബില്‍ ന്യൂയോര്‍ക്കില്‍ നിയമമായി

പി പി ചെറിയാന്‍ Published on 14 June, 2019
മതവിശ്വാസം പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കുന്നതിനുള്ള അവകാശമല്ല: ബില്‍ ന്യൂയോര്‍ക്കില്‍ നിയമമായി
ന്യൂയോര്‍ക്ക്: മതവിശ്വാസത്തിന്റെ പേരില്‍ പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കാനുള്ള അവകാശം എടുത്തുകളയുന്ന പുതിയ ബില്ല് ന്യൂയോര്‍ക്ക് അസംബ്ലി പാസ്സാക്കി.

ജൂണ്‍ 14 വ്യാഴാഴ്ചയായിരുന്ന ബില്‍ അവതരിച്ചി പാസ്സാക്കിയത്. അടിയന്തിര പ്രാധാന്യം കണക്കിലെടുത്തു ഗവര്‍ണര്‍ ആന്‍ഡ്രു കുമോ ബില്ലില്‍ ഉടനെ ഒപ്പുവെച്ചു നിയമമാക്കുകയായിരുന്നു. കാലിഫോര്‍ണിയ, അരിസോണ, വെസ്റ്റ് വെര്‍ജിനിയ, മിസിസിപ്പി തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ ഈ നിയമം അംഗീകരിച്ചിരുന്നു.

അമേരിക്കയിലുടനീളം പ്രത്യേകിച്ച് ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ മീസെല്‍സ് നിയന്ത്രണാതീതമായതിനാലാണ് പ്രതിരോധ കുത്തിവെപ്പിന് നിര്‍ബന്ധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മതവിശ്വാസം ഈ വിഷയത്തില്‍ താല്‍ക്കാലികമായി ബാന്‍ ചെയ്യുന്നതിന് നിര്‍ബന്ധമായും ഇവര്‍ പറയുന്നു.

ബ്രൂക്ക്‌ലിന്‍, റോക്ക്‌ലാന്റ് 'കൗണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഓര്‍ത്തഡോക്‌സ് ജൂയിഷ് കമ്മ്യൂണിറ്റിയിലാണ് ഈ രോഗം കൂടുതല്‍ വ്യാപകമായിരുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. സഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ സാമാജികര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതില്‍ ആരും വീഴ്ചവരുത്തതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് യുവജനങ്ങളും, കുട്ടികളുമായി നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലറങ്ങിയിട്ടുണ്ട്.
മതവിശ്വാസം പ്രതിരോധ കുത്തിവെപ്പ് നിഷേധിക്കുന്നതിനുള്ള അവകാശമല്ല: ബില്‍ ന്യൂയോര്‍ക്കില്‍ നിയമമായി
Join WhatsApp News
Sudhir Panikkaveetil 2019-06-14 11:51:44
മത വിശ്വാസങ്ങൾ മനുഷ്യന് മരണശേഷം സ്വർഗ്ഗം 
വാഗ്‌ദാനം ചെയ്യുന്നെങ്കിലും അത് ഭൂമിയിൽ 
നരകം സൃഷ്ടിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക