Image

വിവാദ കാര്‍ട്ടൂണിലെ അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമാണെന്ന് ലളിതകലാ അക്കാദമി

കല Published on 14 June, 2019
വിവാദ കാര്‍ട്ടൂണിലെ അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമാണെന്ന് ലളിതകലാ അക്കാദമി

വിവാദമായിരിക്കുന്ന കെ.കെ സുഭാഷിന്‍റെ വിശ്വാസം രക്ഷതിയെന്ന കാര്‍ട്ടൂണില്‍ മതവികാരം വ്രണപ്പെടുത്തുന്നതായി ഒന്നുമില്ലെന്ന് ലളിതകലാ അക്കാദമി. കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്ന അംശവടി മതചിഹ്നമായി കാണാനാവില്ല. അത് പുരോഹിതന്‍റെ കൈയ്യിലെ അധികാര ചിഹ്നമാണ്. ക്രിസ്തു മതത്തിന്‍റെ മതചിഹ്നമായി സമൂഹം കാണുന്നത് കുരിശിനെയാണ്. കുരിശിനെ അവേഹിളിക്കുന്ന ഒന്നും തന്നെ കാര്‍ട്ടൂണില്‍ ഇല്ല. കുരിശ് കാര്‍ട്ടുണില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ മതവികാരം വ്രണപ്പെടുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ല. 
അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് ലളിതകലാ് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു. 
1962ല്‍ അക്കാദമി നിലവില്‍ വന്ന ശേഷം ആദ്യമായിട്ടാണ് പുരസ്കാരം പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വരുന്നതെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക