Image

നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയെന്ന് അറസ്റ്റിലായവര്‍

കല Published on 14 June, 2019
നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയെന്ന് അറസ്റ്റിലായവര്‍


തന്നെ വധിക്കാന്‍ ശ്രമിച്ചത് സിപിഎം എം.എല്‍.എയുടെ ഗൂഡാലോചനയാണെന്ന സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറിന്‍റെ മൊഴി സത്യമാണെന്ന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. കേസില്‍ നിലവില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. നസീറിനെ അക്രമിച്ചവരാണ് ഇവര്‍. 
തങ്ങള്‍ക്ക് നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് പ്രതികള്‍ മൊഴി നല്‍കി. ഈ സന്തോഷ് നിലവില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎമ്മിന്‍റെ മന്‍ തലശേരി ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി രാജേഷ് പൊട്ടിയന്‍ സന്തോഷുമായി സംഭവം നടക്കുന്നതിന് തൊട്ട് മുമ്പ് നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക