Image

കേരളാ കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി പി.ജെ ജോസഫ്

കല Published on 14 June, 2019
കേരളാ കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി പി.ജെ ജോസഫ്

മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാന്‍. ജോസ്.കെ. മാണി ഡെപ്യൂട്ടി ചെയര്‍മാന്‍. പി.ജെ ജോസഫ് നിയമസഭാ കക്ഷി നേതാവ്. ഇതാണ് കേരളാ കോണ്‍ഗ്രസില്‍ നിലവിലെ തര്‍ക്കവും സംഘര്‍ഷവും പരിഹരിക്കാന്‍ പി.ജെ ജോസഫ് മുമ്പോട്ടു വെക്കുന്ന ഫോര്‍മുല. 
സി.എഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് നിലവില്‍ പി.ജെ ജോസഫ്. 
കെ.എം മാണിയോട് ഏറ്റവും കുറുള്ള നേതാവിയിരുന്നു സി.എഫ് തോമസ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമാണ്. അണികളുടെ പിന്തുണയുമുണ്ട്. എന്നാല്‍ പി.ജെ ജോസഫ് - ജോസ്.കെ.മാണി തര്‍ക്കം പാര്‍ട്ടിയില്‍ വന്നപ്പോള്‍ ഒരുപക്ഷത്തും ഇല്ലാതെ നിശബ്ദനായി നില്‍ക്കുകയായിരുന്നു സി.എഫ് തോമസ്. 
മാണിസാറിനോട് ഉണ്ടായിരുന്ന കൂറ് ജോസ്.കെ.മാണിയോട് സി.എഫിനില്ല എന്നാണ് ജോസ്.കെ.മാണിയും കൂട്ടരും മനസിലാക്കുന്നത്. പി.ജെ ജോസഫും സിഎഫ് തോമസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും ജോസും കൂട്ടരും സംശയിക്കുന്നു. അതുകൊണ്ടു തന്നെ ജോസഫിന്‍റെ ഫോര്‍മുല ജോസും കൂട്ടരും അംഗീകരിക്കാന്‍ സാധ്യതയില്ല. 
എന്നാല്‍ ഈ സമവായ നീക്കം അംഗീകരിക്കാതെ സംസ്ഥാന കമ്മറ്റി യോഗം വിളിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി.ജോ ജോസഫ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക