Image

വീട്‌ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും കവര്‍ന്നു

Published on 14 June, 2019
 വീട്‌ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും കവര്‍ന്നു


കോഴിക്കോട്‌: അടച്ചിട്ട വീട്‌ കുത്തിത്തുറന്ന്‌ 45 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും കവര്‍ന്നു. വേങ്ങേരി മരക്കാട്ട്‌പറമ്പത്ത്‌ ശശിധരന്റെ വീട്ടിലാണ്‌ കവര്‍ച്ച. കഴിഞ്ഞ രാത്രി 11 ഓടെയാണ്‌ കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്‌. ഇതോടെ ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ശശിധരനും കുടുംബവും എറണാകുളത്തേക്ക്‌ പോയത്‌. വ്യാഴാഴ്‌ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌. പിറകിലെ വാതിലിന്റെ പൂട്ട്‌ പാരകൊണ്ട്‌ അടര്‍ത്തുകയായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അതിനാല്‍ മോഷ്ടാവിന്‌ എളുപ്പത്തില്‍ വീട്ടില്‍ കയറാനായി.

സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി വീടിന്റെ പിറകില്‍ ഉപേക്ഷിച്ചിട്ടുണ്ട്‌. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന്‌ അറിയുന്നവരാണ്‌ കവര്‍ച്ചക്ക്‌ പിന്നിലുള്ളതെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്ത്‌ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്‌. ഇവരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. 

കഴിഞ്ഞ ദിവസമാണ്‌ കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരു വയസുകാരന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവമുണ്ടായത്‌. സ്വര്‍ണാഭരണം എടുത്ത ശേഷം മോഷ്ടാവ്‌ കുട്ടിയെ വീടിന്റെ ടെറസില്‍ ഉപേക്ഷിക്കുയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക