Image

അന്‍വര്‍ എം എല്‍ എയ്‌ക്ക്‌ തിരിച്ചടി: മലപ്പുറത്തെ വിവാദ തടയണ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

Published on 14 June, 2019
അന്‍വര്‍ എം എല്‍ എയ്‌ക്ക്‌ തിരിച്ചടി:  മലപ്പുറത്തെ വിവാദ തടയണ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്‌


പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്‍റെ പേരില്‍ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കാന്‍ മലപ്പുറം ജില്ലാ കല്‌കടര്‍ക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി. 

പി വി അന്‍വറിന്‍റെ ഭാര്യാ പിതാവ്‌ അബ്ദുള്‍ ലത്തീഫിന്‍റ ഉടമസ്ഥയിലുള്ള സ്ഥലത്തെ തടയണയാണ്‌ പൂര്‍ണമായും പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്‌. തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ്‌ ഭാഗത്തെ ആറ്‌ അടിയും പൊളിച്ചു നീക്കാനാണ്‌ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌

നേരെത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തടയണ പൂര്‍ണമായി പൊളിച്ചു മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ട്‌ ഉണ്ടന്നും നീരൊഴുക്ക്‌ സുഗമമാക്കി എന്നുമായിരുന്നു സ്ഥലം ഉടമ ഹൈക്കോടതിയെ അറിയിച്ചത്‌. തുടര്‍ന്നാണ്‌ ജില്ലാ കളക്ടറോട്‌ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌. 

തടയണ അപകട ഭീഷണി ഉണ്ടാക്കുമെന്നും കഴിഞ്ഞ മഴക്കാലത്ത്‌ ഈ മേഖലയില്‍ നാല്‌ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും വിദഗ്‌ധ സമിതിയും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഹര്‍ജി രണ്ടാഴ്‌ചക്ക്‌ ശേഷം കോടതി വീണ്ടും പരിഗണിക്കും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക