Image

നാല്‌ മാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്‌തത്‌ 800ലധികം കര്‍ഷകര്‍

Published on 14 June, 2019
നാല്‌ മാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്‌തത്‌ 800ലധികം കര്‍ഷകര്‍


മുംബൈ: മഹാരാഷ്ട്രയില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 800ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്‌. ഏപ്രിലില്‍ മാത്രം 200ലധികം കര്‍ഷകര്‍ സംസ്ഥാനത്ത്‌ ആത്മഹത്യ ചെയ്‌തതായും ദേശീയ മാധ്യമമായ മിറര്‍ നൗ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 610ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കവെയാണ്‌ നാല്‌ മാസത്തിനകം 800 ലധികം കര്‍ഷക ആത്മഹത്യ സംസ്ഥാനത്തുണ്ടായതായുള്ള ഞെട്ടിക്കുന്ന കണക്ക്‌ പുറത്തുവന്നത്‌.

വിദര്‍ഭയിലാണ്‌ ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തത്‌. മറാത്ത്‌വാഡ ഔറംഗബാദ്‌ എന്നിവിടങ്ങളിലും വലിയ തോതിലാണ്‌ ആത്മഹത്യകള്‍ നടന്നത്‌. നാഗ്‌പൂര്‍,നാസിക്‌, പൂനെ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. ഇതുപ്രകാരം ആദ്യ നാല്‌ മാസത്തില്‍ മരണം
800 കടക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ 25,000 ത്തിലധികം ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയാണ്‌ നേരിടുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക