Image

ചെയർമാൻ സ്ഥാനം; ജോസഫിന്‍റെ ഫോർമുല തള്ളി ജോസ് കെ. മാണി

Published on 14 June, 2019
ചെയർമാൻ സ്ഥാനം; ജോസഫിന്‍റെ ഫോർമുല തള്ളി ജോസ് കെ. മാണി
കേരള കോണ്‍ഗ്രസ്-എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടില്‍ ജോസ് കെ. മാണി വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ ജോസഫ് നിര്‍ദ്ദേശിച്ച ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളിക്കളഞ്ഞു.

സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കുന്നതായിരുന്നു ജോസഫിന്റെ ഫോര്‍മുല. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവിയും വഹിക്കും. എന്നാല്‍ ഈ ഫോര്‍മുല അംഗീകരിക്കാന്‍ ജോസ് കെ. മാണി തയാറല്ല. ചെയര്‍മാനെ സംസ്ഥാന സമിതി വിളിച്ച് തന്നെ തെരഞ്ഞെടുക്കണമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യം.

പാര്‍ട്ടിയിലെ തര്‍ക്കത്തെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കുന്ന ജോസഫിന്റെ നിലപാടിനെതിരേ ജോസ് കെ. മാണി വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ജോസഫിന്റെ പരസ്യ പ്രസ്താവനകള്‍ സമവായ ശ്രമത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും സംസ്ഥാന സമിതി വിളിക്കാന്‍ എന്തുകൊണ്ട് തയാറാകുന്നില്ലെന്നും നേതാക്കള്‍ ചോദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക