Image

ഹരിയാനയില്‍ വന്‍ തീപിടിത്തം

Published on 14 June, 2019
ഹരിയാനയില്‍ വന്‍ തീപിടിത്തം

ചണ്ഡീഗഢ്‌ : ഹരിയാനയില്‍ വന്‍ തീപിടിത്തം. കുണ്ഡലിയിലുള്ള ഒരു ഫോമ്‌ നിര്‍മാണ ഫാക്ടറിയിലാണ്‌ തീപിടിത്തമുണ്ടായത്‌. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആര്‍ക്കേലും പരിക്കേറ്റതായോ,ആളപായമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക