Image

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്നത് 1977 ന് സമാനമായ തിരിച്ചടിയെന്ന് സിപിഎം

Published on 14 June, 2019
 തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്നത് 1977 ന് സമാനമായ തിരിച്ചടിയെന്ന് സിപിഎം


തിരുവനന്തപുരം : ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ കയറിയത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായ ആയുധമാക്കിയെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. ജനമനസറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടടുപ്പിന് ശേഷവും വിജയിക്കും എന്നു തന്നെയായിരുന്നു വിലയിരുത്തല്‍

കേരളത്തിലേത് 1977 ന് സമാനമായ തിരിച്ചറിയാണെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും തന്നെ ലക്ഷ്യം കണ്ടില്ലെന്നും സിപിഎം അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക