Image

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീണ്ടും ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

Published on 15 June, 2019
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീണ്ടും ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ (കോ​​​​ട്ട​​​​യം): കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വീ​​​​ണ്ടും ഹൃ​​​​ദ​​​​യം മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി നാ​​​​ലു​​​​കോ​​​​ടി ചെ​​​​റു​​​​പേ​​​​ഴി​​​​ൽ ഗോ​​​​പി​​​​യു​​​​ടെ മ​​​​ക​​​​ൻ സ​​​​ജീ​​​​വ് (30) നാ​​​​ണ് പു​​തു​​ഹൃ​​​​ദ​​​​യം തു​​​​ന്നി​​​​ച്ചേ​​​​ർ​​​​ത്ത​​​​ത്. 

വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​രി​​ക്കേ​​റ്റ് മ​​​സ്തി​​​ഷ്ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച ഇ​​​ടു​​​ക്കി വ​​​ണ്ട​​​ൻ​​​മേ​​​ട് ചേ​​​റ്റു​​​കു​​​ഴി ക​​​രി​​​ന്പ​​​ന​​​യ്ക്ക​​​ൽ നി​​​ബി​​​യ മേ​​​രി ജോ​​​സ​​​ഫി​​ന്‍റെ (25) ഹൃ​​ദ​​യ​​മാ​​ണ് സ​​ജീ​​വി​​ൽ മി​​ടി​​ച്ചു തു​​ട​​ങ്ങി​​യ​​ത്. കൊ​​​ച്ചി ആ​​​സ്റ്റ​​​ർ മെ​​​ഡിസി​​​റ്റി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​യി​​രു​​ന്ന നി​​ബി​​യ​​യു​​ടെ ഹൃ​​ദ​​യം ഇ​​​​ന്ന​​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.10നാ​​ണ് ​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഹൃ​​​​ദ്‌​​​രോ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ ബോ​​​​ക്സി​​​​ൽ കൊ​​ണ്ടു​​വ​​ന്ന​​ത്. തു​​ട​​ർ​​ന്നു ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ ​​​​ടി.​​​​കെ. ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ശ​​​​സ്ത്ര​​​​ക്രി​​​​യ 4.30നു ​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. 

എ​​​​റ​​​​ണാ​​​​കു​​​​ളം ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ൽ ലെ​​​​യ്ത്ത് ഷോ​​​​പ്പി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​ണ് സ​​​​ജീ​​​​വ്. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി തി​​​​രു​​​​വ​​​​ല്ല​​​യി​​​​ലെ പു​​​​ഷ്പ​​​​ഗി​​​​രി, കൊ​​​​ച്ചി​​​​യി​​​​ലെ അ​​​​മൃ​​​​ത, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​മാ​​​​യി കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​ജ​​​​യ​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ പ​​​​ല ത​​​​വ​​​​ണ ഹൃ​​​​ദ​​​​യം ല​​​​ഭ്യ​​​​മാ​​​​യെ​​​​ങ്കി​​​​ലും ഗ്രൂ​​​​പ്പ് അ​​​​നു​​​​യോ​​​​ജ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്താ​​നാ​​യി​​ല്ല. 

വ്യാ​​​​ഴാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നാ​​​​ണ് മൃ​​​​ത​​​​സ​​​​ജ്ജീ​​​​വ​​​​നി കോ​​ ​​ഓ​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ജി​​​​മ്മി ജോ​​​​ർ​​​​ജ്, നീ​​​​തു തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കു സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​ത്. ഉ​​​​ട​​​​ൻ ത​​​​ന്നെ ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​യും വൃ​​​​ക്ക രോ​​​​ഗ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​യും ഉ​​​​ന്ന​​​​ത ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​രെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചു. അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​ജീ​​​​വി​​​​നെ രാ​​​​ത്രി​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് വി​​​​ളി​​​​ച്ചു വ​​​​രു​​​​ത്തി. ശ​​​​സ്ത്ര​​​​ക്രി​​​​യയ്​​​​ക്കു ത​​​​യാ​​​​റ​​​​കു​​​​ന്ന​​​​തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​ശേ​​​​ഷം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് ഡോ​​​​ക്‌​​​ട​​​​ർ​​​​മാരുടെ സംഘം കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് പു​​​​റ​​​​പ്പെ​​​​ട്ടു. ‌‌‌‌‌‌‌‌‌ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​​​ണ്ടോ​​​​ടെ ഹൃ​​ദ​​യ​​വു​​മാ​​യി പ്ര​​ത്യേ​​ക ആം​​ബു​​ല​​ൻ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു തി​​രി​​ച്ചു. 

കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജിൽ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ ഹൃ​​​​ദ​​​​യം മാ​​​​റ്റി​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യയാ​​​​ണി​​ത്. 2013ൽ ​​​​ആ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി പ​​​​ത്ത​​​​നം​​​​തി​​​​ട്ട സ്വ​​​​ദേ​​​​ശി പൊ​​​​ടി​​​​യ​​​​ന്‍റെ ഹൃ​​​​ദ​​​​യം മാ​​​​റ്റി​​​​വ​​​​ച്ച​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം വൈ​​​​പ്പി​​​​ൻ സ്വ​​​​ദേ​​​​ശി അ​​​​ബ്ദു​​​​ൾ റാ​​​​വു​​​​ത്ത​​​​ർ, വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി ബാ​​​​ല​​​​ൻ, എ​​​​റ​​​​ണാ​​​​കു​​​​ളം ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ സ്വ​​​​ദേ​​​​ശി സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ഹൃ​​​​ദ​​​​യം മാ​​​​റ്റി​​​​വ​​​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക