Image

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​വം​ബ​ര്‍ 20 മു​ത​ല്‍ നാ​ലു​ മാ​സം പ​ക​ല്‍ സ​ര്‍​വീ​സ് ഉണ്ടാവില്ല

Published on 15 June, 2019
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​വം​ബ​ര്‍ 20 മു​ത​ല്‍ നാ​ലു​ മാ​സം പ​ക​ല്‍ സ​ര്‍​വീ​സ് ഉണ്ടാവില്ല
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ റ​​​ണ്‍​വേ​ ന​​വീ​​ക​​ര​​ണത്തിന്‍റെ ഭാ​​ഗ​​മാ​​യി ന​​​വം​​​ബ​​​ര്‍ 20 മു​​​ത​​​ല്‍ നാ​​​ലു​​​ മാ​​​സ​​​ത്തേ​​ക്കു പ​​​ക​​​ല്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​വി​​​ലെ 10 ​മു​​​ത​​​ല്‍ വൈ​​​കു​​ന്നേ​​രം ആ​​​റു വ​​​രെ വി​​​മാ​​​ന ടേ​​​ക്-​​ഓ​​​ഫ്/​​​ലാ​​​ന്‍​ഡിം​​ഗ് ന​​ട​​ക്കി​​ല്ല. 

ഈ ​​​സ​​​മ​​​യ​​​ത്തു​​​ള്ള എ​​​ല്ലാ സ​​​ര്‍​വീ​​​സു​​​ക​​​ളും വൈ​​​കു​​ന്നേ​​രം ആ​​​റു മു​​​ത​​​ല്‍ രാ​​​വി​​​ലെ 10 വ​​​രെ​​യാ​​യി പു​​​നഃ​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ എ​​​യ​​​ര്‍​ലൈ​​​നു​​​ക​​​ളോ​​​ടു സി​​​യാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

യാ​​​ത്ര​​​ക്കാ​​​ര്‍ മു​​​ന്‍​കൂ​​​ട്ടി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​ര്‍​ദേ​​​ശം സി​​​യാ​​​ല്‍ മു​​​ന്‍​കൂ​​​റാ​​​യി ന​​​ല്കി​​​യ​​ത്. പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 240 ടേ​​​ക് ഓ​​​ഫ്/​​ലാ​​​ന്‍​ഡിം​​ഗ് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. രാ​​​ജ്യാ​​​ന്ത​​​ര സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും നി​​​ല​​​വി​​​ല്‍ത​​​ന്നെ വൈ​​​കു​​ന്നേ​​രം ആ​​​റു മു​​​ത​​​ല്‍ രാ​​​വി​​​ലെ 10 വ​​​രെ​​​യാ​​​ണ്. 35 ആ​​​ഭ്യ​​​ന്ത​​​ര സ​​​ര്‍​വീ​​​സു​​​ക​​​ള്‍ പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലേ​​ക്കു മാ​​​റേ​​​ണ്ടി​​​വ​​​രും. 

പ​​​ത്തു​​​ വ​​​ര്‍​ഷം കൂ​​​ടു​​​മ്പോ​​​ള്‍ ചെ​​​യ്തി​​​രി​​​ക്കേ​​​ണ്ട റ​​​ണ്‍​വേ ന​​​വീ​​​ക​​​ര​​​ണ​​മാ​​ണു ന​​​വം​​​ബ​​​റി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 1999ലാ​​​ണു കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. 2009ല്‍ ​​​ആ​​​ദ്യ റ​​​ണ്‍​വേ റീ-​​​കാ​​​ര്‍​പ്പ​​റ്റിം​​ഗ് ന​​​ട​​​ന്നു. ഈ​​വ​​ർ​​ഷം ​ര​​​ണ്ടാം റീ-​​​കാ​​​ര്‍​പ്പ​​റ്റിം​​ഗ് തു​​​ട​​​ങ്ങ​​​ണം. 2019 ന​​​വം​​ബ​​​ര്‍ 20 മു​​​ത​​​ല്‍ 2020 മാ​​​ര്‍​ച്ച് 28 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് ഈ ​​​ജോ​​​ലി​​​ക​​​ള്‍ നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. രാ​​​വി​​​ലെ 10 ​മു​​​ത​​​ല്‍ വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ​​​യാ​​​കും ന​​വീ​​ക​​ര​​ണ​​പ്ര​​​വൃ​​ത്തി​​ക​​ൾ. 

3400 മീ​​​റ്റ​​​ര്‍ നീ​​​ള​​​വും 60 മീ​​​റ്റ​​​ര്‍ വീ​​​തി​​​യു​​​മു​​​ള്ള റ​​​ണ്‍​വേ​​​യി​​​ല്‍ ഓ​​​രോ​​​ഭാ​​​ഗ​​​ത്തും റീ​​​ടാ​​​റിം​​ഗ് ന​​​ട​​​ത്തും. ടാ​​​റിം​​ഗ് ന​​​ട​​​ത്തി​​​യ സ്ഥ​​​ലം മ​​​ണി​​​ക്കൂ​​​റു​​​ക​​ൾക്കുള്ളില്‍ ലാ​​​ന്‍​ഡിം​​ഗി​​ന് സ​​​ജ്ജ​​​മാ​​​ക്കും. നി​​​ല​​​വി​​​ല്‍ കാ​​​റ്റ​​​ഗ​​​റി-​​​വ​​​ണ്‍ റ​​​ണ്‍​വേ ലൈ​​​റ്റിം​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​ണു സി​​​യാ​​​ലി​​​നു​​​ള്ള​​​ത്. ഇ​​​തു കാ​​​റ്റ​​​ഗ​​​റി-​​​ത്രീ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ത്തും. 

റ​​​ണ്‍​വേ​​​യി​​​ല്‍ 30 മീ​​​റ്റ​​​ര്‍ അ​​​ക​​​ല​​​ത്തി​​​ലാ​​​ണു ലൈ​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ലൈ​​​റ്റു​​​ക​​​ള്‍ ത​​മ്മി​​ലു​​ള്ള അ​​ക​​ലം 15 മീ​​​റ്റ​​​റാ​​​ക്കും. 1500ല​​​ധി​​​കം പു​​​തി​​​യ ലൈ​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കേ​​ണ്ടി വ​​രും. 151 കോ​​​ടി രൂ​​​പ​​​യാ​​​ണു റ​​​ണ്‍​വേ ന​​വീ​​ക​​ര​​ണ​​ച്ചെ​​​ല​​​വ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക