Image

ഉണ്ടയെ പ്രശംസിച്ച് മലയാള സിനിമാ ലോകവും

Published on 15 June, 2019
ഉണ്ടയെ പ്രശംസിച്ച് മലയാള സിനിമാ ലോകവും
മമ്മൂട്ടി ചിത്രം ഉണ്ട തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മെഗാസ്റ്റാറിന് ഇക്കൊല്ലം ലഭിച്ച നാലാമത്തെ ഹിറ്റ് ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ഉണ്ട. ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. വലിയ അവകാശ വാദങ്ങള്‍ ഒന്നുമില്ലാതെയാണ് മമ്മൂട്ടി ചിത്രം ഇത്തവണ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായിരിക്കുന്നത്. റിലീസ് ദിനം ഹൗസ്ഫുള്‍ ഷോകളായിരുന്നു കേരളത്തിലെമ്പാടുമായി ഉണ്ടയ്ക്ക് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഉണ്ടയെ പ്രശംസിച്ചുകൊണ്ട് മലയാള സിനിമാ ലോകവും എത്തിയിരുന്നു. മമ്മൂട്ടി ചിത്രത്തെക്കുറിച്ചുളള ആസിഫ് അലിയുടെയും അരുണ്‍ ഗോപിയുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
പേരന്‍പ്, യാത്ര, മധുരരാജ എന്നീ സിനിമകള്‍ക്കു പിന്നാലെയാണ് മമ്മൂക്കയുടെ ഉണ്ടയും എത്തിയിരുന്നത്. ആദ്യ മൂന്ന് ചിത്രങ്ങളും ഏറ്റെടുത്ത പ്രേക്ഷകര്‍ മെഗാസ്റ്റാറിന്റെ നാലാമത്തെ ചിത്രവും സ്വീകരിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിന്റെ വിജയം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. മധുരരാജ പോലെ ഉണ്ടയും മികച്ച വാണിജ്യ വിജയം സ്വന്തമാക്കുമെന്ന് തന്നെയാണ് അധികപേരും അഭിപ്രായപ്പെടുന്നത്. റിലീസ് ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു.

മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകരെ പോലെ സിനിമാ രംഗത്തുനിന്നുളളവരും എത്തുന്നുണ്ട്. നേരത്തെ ഉണ്ടയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് യാത്ര സംവിധായകന്‍ മഹി വി രാഘവ് എത്തിയത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ നടന്‍ ആസിഫ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരുടെ പോസ്റ്റുകളും വൈറലായി മാറിയിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക