Image

മതവും രാഷ്ടീയവും തമ്മില്‍ കൂട്ടിക്കുഴച്ചാല്‍ രാജ്യം കുട്ടിച്ചോറാകും (മോന്‍സി കൊടുമണ്‍)

Published on 15 June, 2019
മതവും രാഷ്ടീയവും തമ്മില്‍ കൂട്ടിക്കുഴച്ചാല്‍ രാജ്യം കുട്ടിച്ചോറാകും (മോന്‍സി കൊടുമണ്‍)
രാഷ്ട്രത്തെ സേവിക്കുക അതാണ് രാഷ്ടീയം . രാഷ്ട്രത്തെ സേവിക്കുകയും ജനങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നവനെ രാഷ്ടീയക്കാരനെന്നു പറയുന്നു പക്ഷെ ഇന്ന് ജനങ്ങള്‍ക്ക് ഉപകാരി യാകേണ്ടവന്‍ ഉപദ്രവകാരിയായി തിര്‍ന്ന് ജനങ്ങള്‍ക്ക് പാര കൊണ്ട് പായ വിരിച്ചു കൊടുക്കുകയാണ് .ദരിദ്രരാജ്യമായ ഇന്ത്യയില്‍ എണ്‍പതു ശതമാനത്തില്‍ കുടുതല്‍ ദരിദ്രരാണ് സാക്ഷരതയില്‍ പിന്നിലുമാണ് ഇവരെ പറ്റിച്ചാണ് ഇന്ത്യയില്‍ അധികാര മോഹികള്‍ ഭരണത്തില്‍ അള്ളിപ്പിടിച്ചു കഴിയുന്നത് എന്നിട്ടോ ഫലം ഇന്നും തഥൈവ.

വിശന്നു അണ്ഡം കീറുന്നവന്റെ മുമ്പിലേക്ക് വര്‍ഗ്ഗീയ വിത്തുകള്‍ പാകി കിളിപ്പിച്ച് നാശത്തിലേക്ക് തള്ളിവിട്ടു രാഷട്രീയ മക്കള്‍ സുഖിക്കുന്നു 'മതം ക്രമേണ സിറിഞ്ചില്‍ കുത്തി പാവപ്പെട്ട ജനതയുടെ തലച്ചോറിലേക്ക് കുത്തിവെയ്ക്കുന്നു .ഇന്ത്യയില്‍ സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഇതുവിജയം കൈവരിക്കു | ന്നു. ഇന്ദിരാഗാന്ധി ദാരുണമാം കൊല്ലപ്പെട്ടു എന്ന് അറിയാന്‍  കഴിയാത്ത അജ്ഞരായ ജനങ്ങളുടെ ഇടയിലേക്ക് വര്‍ഗ്ഗീയ വിഷം കുത്തിവെയ്ക്കുന്ന ബി.ജെ.പിക്കാര്‍ ജയിക്കുന്നതില്‍ അതിശയോക്തിയില്ല.' മാത്രവുമല്ല മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ നേതാവിന്ഇന്ന് ഓശാന പാടുന്നത് ബി ജെ പിക്കാര്‍.  മുതലെടുപ്പു രാഷ്ടീയം ഇവിടെ പ്രസക്തമാകുന്നു. മതത്തില്‍ കയറിപ്പിടിച്ച് ഭാരതീയ ജനതാ പ്പാര്‍ട്ടി അധികാരം പങ്കിടുന്നു .മതം രാഷ്ടീയത്തില്‍ കലര്‍ത്തരുത് രാഷ്ട്രീയം മതത്തില്‍ കലര്‍ത്തുകയും അരുത് .കലര്‍ത്തിയാല്‍ ആ രാജ്യം കുട്ടിച്ചോറാകും .അതിന് ഉദാഹരണമാണ് പാകിസ്ഥാന്‍  ആ  രാജ്യം ഇന്ന് നശിച്ചു കൊണ്ടിരിക്കയാണ് .മതം രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിന്‍ മുന്‍പ് അവിടെ സമാധാനമുണ്ടായിരുന്നു.  അവിടെ മുസ്ലീ മുകള്‍ പോലും മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ തമ്മിലടിച്ച് കലഹിക്കുന്നു സുന്നിയേയും ഷിയാകളേയും തമ്മിലടിപ്പിച്ച് രാഷ്ട്രീയക്കാര്‍ സുഖിക്കുന്നു '' അവിടെ രാജ്യം കുട്ടിച്ചോറാകുന്നു

ഇന്ന് പാകിസ്ഥാന്‍ നശിക്കുന്നത് മതം രാഷ്ടീയത്തില്‍ കയറിക്കൂടിയതാണ് .ശരിയത്ത് നിയമവും കാനോന്‍ നിയമവും നടപ്പിലാക്കിയാല്‍ ജനം നന്നാകും എന്ന് മനസ്സിലാക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ് ' ഇവര്‍ രാഷ്ടീയത്തില്‍ കയറിക്കൂടിയാല്‍ രാജ്യം ഛിന്നഭിന്നമാകും. അഫ്ഗാനിസ്ഥാന്‍ എങ്ങനെ നശിച്ചുവെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു .സി റിയ ,സുഡാന്‍ ,എത്യോപ്യ കെനിയ,  ഇറാക്ക് , യെമന്‍  ,ഈജിപ്റ്റ്  മുതലായ രാജ്യങ്ങളില്‍ മതം രാഷ്ട്രീയത്തില്‍ കലര്‍ത്തി രാജ്യം നശിച്ചു കൊണ്ടേയിരിക്കുന്നു .താമസിയാതെ സൗദി ശയും ഇറാനും ഈ ഗണത്തില്‍ കുടും .ഇന്ത്യയുടെ കാര്യവും പരിഗണയിലുണ്ട് .മനുഷ്യന് പ്രാധാന്യം കൊടുക്കാതെ മൃഗത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് ഇന്ത്യയുടെ ദൗര്‍ബല്യം. പട്ടികടിച്ചും പശുകുത്തിയും ധാരാളം ജനങ്ങള്‍ ഇന്ത്യയില്‍ മരിക്കുമ്പോള്‍ പട്ടിയേയും പശുവിനേയും ദൈവമാക്കി മരിച്ച മനുഷ്യരെ അവഗണിക്കുന്ന ദുരവസ്ഥ സങ്കടം തന്നെ. ഇവിടെ മതക്കാര്‍ രാഷ്ടീയത്തില്‍ അതിക്രമിച്ചു കടക്കു ന്നതാണ് നാടിനാപത്ത് .കാവി ഇട്ടവരും വെള്ളക്കുപ്പായമിട്ടവരും രാഷ്ടീയ യോഗങ്ങളില്‍ പ്രസംഗിക്കുന്നതാണ് നാടിനാപത്ത് .തികച്ചും ലജ്ജാകരമായ പ്രവര്‍ത്തിയാണിത്.

ആത്മീയ നേതാക്കാള്‍ ആത്മവിദ്യാലയത്തിലിരുന്ന് ആത്മീയത പഠിപ്പിക്കുന്നതിനു പകരം കവല യോഗങ്ങളില്‍ കയറി കവല പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് തടയേണ്ട സമയമായി .വെള്ളക്കുപ്പായം നല്‍കിയിരിക്കുന്നത് കവല പ്രസങ്ങള്‍ നടത്തി കോമാളിയാകാനല്ല മറിച്ച് ആത്മീയ കാര്യങ്ങള്‍ ഉപദേശിച്ച് ജനങ്ങളെ നന്നാക്കാനാണ് .മതങ്ങള്‍ രാജ്യത്തിന്റെ ശവക്കുഴി തോണ്ടിക്കഴിഞ്ഞു. നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്നു പറയുമ്പോള്‍ അവിടെ മതമില്ല .മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറയുമ്പോഴും ജാതി മതമില്ല .പിന്നെ എവിടെയാണ് മതവും വര്‍ഗ്ഗീയതയും . രാഷ്ടീയത്തിലേക്ക് മതനേതാക്കള്‍ കടന്നു കയറുമ്പോ ഴാ ണ് നാടിനാപത്ത്' .ഇവരാണ് രാജ്യ ദ്രോഹികള്‍ ഇവരാണ് രാജ്യം കുട്ടിച്ചോറാക്കുന്നത് .

Join WhatsApp News
ഏതെല്ലാം തരത്തില്‍ മോന്‍സി 2019-06-15 21:23:45
ഏതെല്ലാം വിദത്തില്‍ ആണ് മോന്‍സി ഒന്നുക്കും രണ്ടുക്കും കഴിച്ചു പല വിദം ആര്‍ട്ടിക്കിള്‍  എഴുതുന്നത് എന്നിട്ടും ഒരു പഹയന്‍ പോലും ഒറ്റ കമന്‍റ് പോലും എഴുതുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക