Image

സ്വയം ഇല്ലാതാകില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു; യാത്ര പോയത് മനസമാധാനം തേടി... നവാസ് പറയുന്നു

കല Published on 16 June, 2019
സ്വയം ഇല്ലാതാകില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു; യാത്ര പോയത് മനസമാധാനം തേടി... നവാസ് പറയുന്നു

മനസമാധാനം തേടിയാണ് ആരെയും അറിയിക്കാതെ പൊടുന്നനെ യാത്രയ്ക്ക് പോയെന്ന് എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ്. നവാസിന്‍റെ പെട്ടന്നുള്ള തിരോധാനം നാട് മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പോലീസ് തന്നെ നവാസിനെ കണ്ടെത്തുകയായിരുന്നു. 
മനസമാധാനം തേടി മാത്രമാണ് താന്‍ പോയതെന്ന് ഇന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വയം ഇല്ലാതാകില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. അങ്ങനെയൊന്നും മനസിലുണ്ടായിരുന്നില്ല. സമൂഹം തനിക്ക് നല്‍കിയ പിന്തുണ തന്‍റെ ജോലിയും പ്രവൃത്തിയും കൊണ്ട് തിരിച്ചു നല്‍കും.നാളെ മേല്‍ ഉദ്യോഗസ്ഥരെ കാണും. വകുപ്പ് നിര്‍ദേശിക്കുന്ന ചുമതല ഏറ്റെടുക്കും. 
തന്‍റെ കുടുംബത്തെ പിന്തുണച്ചതിന് മാധ്യമങ്ങള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക