നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കും. ഇക്കുറി മമ്മൂട്ടിയുടെ നായികയായിട്ടാണ് നയന്‍താര എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന തമിഴ് മലയാളം ദ്വിഭാഷ ചിത്രമായിരിക്കും ഇത്.
മുമ്പ് തസ്കര വീരന്‍ എന്ന ചിത്രത്തിലും ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിയ ശേഷം പുതിയ നിയമം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം നയന്‍സ് അഭിനയിച്ചിട്ടുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളിക്കൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ നയന്‍സ് മലയാളത്തിലേക്ക് എത്തുന്നത്.
നിലവില്‍ ഇളയദളപതി വിജയ്യുടെ പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക. എ.ആര്‍ മുരുകദോസ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ദര്‍ബാറിലും നയന്‍സ് തന്നെയാണ് നായിക.