Image

ബിഹാറില്‍ ചൂടുകാറ്റില്‍ 40 പേര്‍ മരിച്ചു

Published on 16 June, 2019
ബിഹാറില്‍ ചൂടുകാറ്റില്‍ 40 പേര്‍ മരിച്ചു


പാറ്റ്‌ന: ബിഹാറില്‍ ഇരട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. ചൂടുകാറ്റില്‍ 40 പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മസ്‌തിഷ്‌ക ജ്വരം പടര്‍ന്നുപിടിക്കുന്നതിനിടെയാണ്‌ ചൂടുകാറ്റ്‌ ദുരന്തരവും.

ഔറംഗാബാദ്‌, ഗയ, നവാഡ എന്നിവിടങ്ങളില്‍ നിന്നാണ്‌ ചൂടുകാറ്റേറ്റുള്ള മരണം കൂടുതലും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഔറംഗബാദില്‍ തന്നെ 30 പേര്‍ മരിച്ചെന്നാണ്‌ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ 4 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക്‌ അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പേരെ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സദര്‍ ആശുപത്രിയില്‍ 30 പേരെ പ്രവേശിപ്പിച്ചതില്‍ പത്തുപേരുടെ നില ഗുരുതരമാണ്‌. 15 പേരെ മരിച്ച നിലയിലാണ്‌ എത്തിച്ചത്‌.

പല മേഖലകളിലും 47 ഡിഗ്രിവരെ ചൂട്‌ ഉയര്‍ന്നിട്ടുണ്ട്‌. ഗയയില്‍ ഇന്നലെ സാധാരണ താപനിലയില്‍നിന്നും എട്ട്‌ ഡിഗ്രിവരെ ഉയര്‍ന്ന്‌ 45.2 വരെയായി.

അതിനിടെ, മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. 5 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്‌. മുസഫര്‍പൂരിലാണ്‌ ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക