Image

മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക്‌ തയ്യാറെന്ന്‌ ഡോക്ടര്‍മാര്‍

Published on 16 June, 2019
മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക്‌ തയ്യാറെന്ന്‌ ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്‌ക്ക്‌ തയാറെന്ന്‌ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തണമെന്ന മമതയുടെ നിര്‍ദേശം സമരക്കാര്‍ നിരസിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്താനാണ്‌ മുഖ്യമന്ത്രി സമരക്കാരെ ക്ഷണിച്ചത്‌. 

ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന്‌ ചേരുന്ന ജനറല്‍ ബോഡി യോഗത്തിന്‌ ശേഷം അറിയിക്കും. പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ്‌ ആഗ്രഹമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു മമത ബാനര്‍ജി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന്‌ മമത ഉന്നതതല യോഗം വിളിച്ച്‌ ചേര്‍ത്ത്‌ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയിരുന്നു. 

ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നെന്നും അത്‌ ഡോക്ടര്‍മാര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നുമാണ്‌ മമത ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌. അഹീെ ഞലമറ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി മമത ജൂനിയര്‍ ഡോക്ടറെ ഒരു സംഘമാളുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്‌ കടന്നു. 

ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ മമത തിരികെ ജോലിയില്‍ കയറാനും അഭ്യര്‍ഥിച്ചിരുന്നു. സമരം നടത്തിയവര്‍ക്കെതിരെ ഒരു തരത്തിലുമുള്ള നടപടിയുണ്ടാകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക