Image

ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ ആദ്യമായി മുസ്ലിം പ്രാതിനിധ്യം

പി.പി. ചെറിയാന്‍ Published on 16 June, 2019
ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ ആദ്യമായി മുസ്ലിം പ്രാതിനിധ്യം
ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി മുസ്ലിം കമ്മ്യൂണിറ്റിയില്‍ നിന്നുള്ള നൗഷാജ് കെര്‍മാലി വിജയിച്ചു. റണ്‍ ഓഫ് തിരഞ്ഞെടുപ്പിലാണ് വിജയം. മെയ്മാസം നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ഥിയും നേടാതിരുന്നതിനാലാണ് റണ്‍ ഓഫിലേക്ക് കടന്നത്.

ജൂണ്‍ എട്ടിന് നടന്ന റണ്‍ ഓഫില്‍ 57.26 ശതമാനം വോട്ടാണ് നൗഷാദ് നേടിയത്. നബില മന്‍സൂറിനെയാണ് നൗഷാദ് പരാജയപ്പെടുത്തിയത്.

ഉഗാണ്ടയില്‍ ജനിച്ച നൗഷാദിന്റെ മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. കഴിഞ്ഞ 23 വര്‍ഷമായി ഷുഗര്‍ലാന്‍ഡില്‍ ആണ് താമ്‌സം. നഴ്‌സായി ഔദ്യോഗിക ജീവിതമാരംഭിച്ച നൗഷാദ് പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു. സാമൂഹ്യ സംസ്‌കാരിക രംഗത്തും സജീവമാണ്.
ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ ആദ്യമായി മുസ്ലിം പ്രാതിനിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക