Image

പിന്നില്‍ നിന്ന് വെട്ടി കത്തിച്ചു കൊല്ലാന്‍ ധൈര്യം വന്നെങ്കില്‍ ഇനിയെത്ര പേര്‍ അങ്ങനെ ചെയ്തു കൂട?

Published on 16 June, 2019
പിന്നില്‍ നിന്ന് വെട്ടി കത്തിച്ചു കൊല്ലാന്‍  ധൈര്യം വന്നെങ്കില്‍ ഇനിയെത്ര പേര്‍ അങ്ങനെ ചെയ്തു കൂട?
Akshara Abhilash/FB
ഒരു പോലീസുകാരി പോട്ടെ. ഒരു സാധാരണ സ്ത്രീയെ പിന്നില്‍ നിന്ന് വെട്ടി കത്തിച്ചു കൊല്ലാന്‍ മാത്രം അയാള്‍ക്ക് കൈ പൊങ്ങുന്നുണ്ടെങ്കില്‍ അതിനയാള്‍ക്ക് ധൈര്യം വന്നെങ്കില്‍ ഇനിയെത്ര പേര്‍ അങ്ങനെ ചെയ്തു കൂട? നാളെ പുലരുമ്പോള്‍ ഞാന്‍ ജീവനോടെ കാണുമെന്നതിന്, പൊതുസ്ഥലത്തു വച്ച് ആക്രമിക്കപ്പെടില്ല എന്നതിന്, കൊല്ലപ്പെടില്ല എന്നതിന് എന്താണുറപ്പ് തരാന്‍ കഴിയുക?

ഈ സമൂഹത്തില്‍ ഞാനടക്കമുള്ള സ്ത്രീകളുടെ സുരക്ഷയെ പറ്റി വളരെ ഭയം തോന്നുന്നു . ദയവു ചെയ്ത് നിങ്ങള്‍ ആ മൂന്നു മക്കളെയോര്‍ത്തെങ്കിലും, അവരെ പറ്റി ഇല്ലാത്ത അവിഹിത- അവിശ്വാസ കഥകള്‍ അടിച്ചിറക്കാതിരിക്കുക .ആ വിറങ്ങലിച്ച കുഞ്ഞുങ്ങളുടെ നിറഞ്ഞ കണ്ണുകളെക്കരുതിയെങ്കിലും അവരെ വെറുതെ വിടുക . സുരക്ഷിതത്വം നഷ്ടപ്പെട്ട ഒരു ലോകത്തില്‍ നിന്ന് നീതി ആഗ്രഹിക്കുന്നില്ല. അത് കിട്ടുമെന്നുറപ്പില്ലാത്തിടത്തോളം ഭയം മാത്രമാണ്. ചൂഴ്ന്നിറങ്ങുന്ന ഭയം മാത്രം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക