Image

കാമമെന്ന വെറിക്കൂത്തിനു പ്രണയമെന്നു പേര്‍ വിളിച്ചു വരുന്ന ചെന്നായ്‌കള്‍ക്കു തല വയ്‌ക്കാണ്ടിരിക്കുവാന്‍ സഹോദരിമാരെ നിങ്ങള്‍ക്ക്‌ കഴിയുമോ; ഡോക്ടറുടെ കുറിപ്പ്‌ വൈറലാകുന്നു

Published on 16 June, 2019
 കാമമെന്ന വെറിക്കൂത്തിനു പ്രണയമെന്നു പേര്‍ വിളിച്ചു വരുന്ന ചെന്നായ്‌കള്‍ക്കു തല വയ്‌ക്കാണ്ടിരിക്കുവാന്‍ സഹോദരിമാരെ നിങ്ങള്‍ക്ക്‌ കഴിയുമോ; ഡോക്ടറുടെ കുറിപ്പ്‌ വൈറലാകുന്നു

വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടികളെ അരുംകൊല ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഡോക്ടറുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വൈറലാകുന്നു. വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ എന്നാണ്‌ ഡോ. അനൂജ ഓരോ യുവതികളോടും ചോദിക്കുന്നത്‌ .

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം

ഹായ്‌, കൂയ്‌,
സുഖമാണോ ,

തണുപ്പുണ്ടോ, ചൂടുണ്ടോ എന്നും പറഞ്ഞു തുടങ്ങുന്ന സൗഹൃദങ്ങള്‍ക്കും, കാമമെന്ന വെറിക്കൂത്തിനു പ്രണയമെന്നും പേര്‍ വിളിച്ചു വരുന്ന ചെന്നായ്‌കള്‍ക്കും തല വയ്‌ക്കാണ്ടിരിക്കുവാന്‍ സഹോദരിമാരെ ഇനിയെങ്കിലും നിങ്ങള്‍ക്ക്‌ കഴിയുമോ.
വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ,

ഒരു നിമിഷം തോന്നിയ പക വരുത്തി വയ്‌ക്കുന്ന ദുരന്തങ്ങള്‍,
ഒടുവില്‍ പശ്ചാത്തപിച്ചതു കൊണ്ട്‌ ആര്‍ക്കു എന്തു പ്രയോജനം,

അപ്പനും അമ്മയ്‌ക്കും അല്ലെങ്കില്‍ മക്കള്‍ക്കും നഷ്‌ടം.

രണ്ടു ദിവസം കൊണ്ട്‌ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു സമൂഹം അതിന്‍റെ വഴിക്കു പോകും,

തള്ളക്കു പിള്ളയില്ല,അത്ര തന്നെ,

ഇന്നിപ്പോള്‍ സ്‌നേഹപ്രകടനത്തിനു കാത്തിരിപ്പിന്റെ ആവശ്യമില്ല,പണ്ടുള്ള പോലെ കത്തുകള്‍ കൈ മാറി ദിവസങ്ങള്‍ മറുപടിക്കായുള്ള കാത്തിരിപ്പും വേണ്ട,

സ്വിച്ചിട്ട പോലെ എന്തും ലഭ്യമാകുന്ന മൊബൈല്‍ അപ്പ്‌ലിക്കേഷനില്‍ തലയും കുത്തി വീഴുന്ന ഒരു തലമുറ, എന്തിനേറെ പറയുന്നു മുതിര്‍ന്നവര്‍ പോലും ഈ മാസ്‌മരികതയുടെ ലോകത്തില്‍ ജീവിതമെറിയുന്ന കാഴ്‌ച വേദനാജനകമാണ്‌,

ജീവിത മൂല്യങ്ങള്‍ ,കുടുംബബന്ധങ്ങള്‍ ഇതൊക്കെ ഷോകേസില്‍ പൊടിപിടിച്ചിരിപ്പുണ്ടാകും,

അനോരോഗ്യകരമായ ലൈങ്ങിക ബന്ധങ്ങള്‍,

വഴി മാറുന്ന ആണ്‍ പെണ്‍ സൗഹൃദങ്ങള്‍, ഇതൊന്നും തെറ്റല്ലായെന്ന ധാരണകളാണ്‌ ഇന്നേറെ പേര്‍ക്കും,

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ സുഹൃത്തായ നേഴ്‌സ്‌ പങ്കു വച്ചതു, ഞെട്ടിപ്പിക്കുന്ന ആശുപത്രി ജീവിത കാഴ്‌ചകളാണ്‌,

നാണക്കേട്‌ കൊണ്ട്‌ പലരും മറച്ചു വയ്‌ക്കുന്നു, റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത കേസുകള്‍ അനവധി,

സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചു ഒടുവില്‍ ഗ്യാങ്‌ റേപ്പില്‍ ജീവച്ഛവമായി കിടക്കുന്ന പെണ്‍കുട്ടിയും, അബോര്‍ഷനും എന്നു വേണ്ട പിന്നാമ്‌ബുറ കഥകള്‍ ഏറെ,

അവസാനം വെട്ടലും കത്തിക്കലും വരെ എത്തി നില്‍ക്കുന്നു,
ഇപ്പോ ഇതാത്രേ ട്രെന്‍ഡ്‌, പക തീര്‍ക്കാനേ,

എന്തൊക്കെ വന്നാലും ചങ്കരന്‍ പിന്നെയും തെങ്ങിന്മേലെന്നു പറയുന്ന പോലാ പലരും, എന്തു വന്നാലും പഠിക്കില്ലെന്ന വാശി,

'അവള്‍ ആള്‌ അത്ര വെടിപ്പൊന്നുമല്ല, ഇങ്ങനെ ഉള്ളതിനെയൊക്കെ കൊല്ലണ്ടേ 'എന്ന മനോഭാവക്കാരെയും കൂട്ടത്തില്‍ കാണാം,

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നുള്ളത്‌ കൊണ്ട്‌ മേല്‍പ്പറഞ്ഞ കൂട്ടരെ കണ്ടു ഞെട്ടാന്‍ ആരും നില്‍ക്കണ്ട,

പരസ്‌പരം പക തീര്‍ക്കാനും കൊല്ലാനും ഒക്കെ നില്‍ക്കുന്ന മനുഷ്യ മൃഗങ്ങളുടെ തല വെട്ടുന്ന നിയമം നടപ്പില്‍ വരണം, ഇവനൊന്നും ഒരു ദയയും അര്‍ഹിക്കുന്നില്ല എന്നുള്ളത്‌ കൊണ്ട്‌ തന്നെ, നിയമത്തിന്‍റെ ഒരു പരിരക്ഷക്കും വിട്ടു കൊടുക്കേണ്ടതുമില്ല,

നാളെ കത്തിക്കാനും വെട്ടാനുമൊക്കെ പോകുന്നതിനു മുന്‍പ്‌ അവന്റെയൊക്കെ ചങ്കു വിറപ്പിക്കുന്ന നിയമം വന്നാല്‍ മാത്രം,

അല്ലെങ്കില്‍ കത്തിക്കലുകള്‍ തുടര്‍കാഴ്‌ചയാകും,
ഇതൊന്നും കൊണ്ടു തളരില്ലാന്നുറപ്പുള്ളവര്‍ മാത്രം ഈ മരണകളികളുമായി മുന്‍പോട്ടു പോകുക,

കാലം പുതിയ ട്രെന്‍ഡുകള്‍ക്കായി കാത്തിരിപ്പുണ്ടെന്നു മറക്കരുത്‌.

അറിവ്‌ കൂടുന്തോറും വിവേകം നഷ്‌ടപ്പെട്ട, ബന്ധങ്ങള്‍ടെ മൂല്യം തിരിച്ചറിയാത്ത, സ്‌നേഹമെന്നതു, കാമമെന്നു പേര്‍ വിളിച്ചു മുന്നോട്ടു കുതിക്കുന്ന ഈ തലമുറയ്‌ക്ക്‌ സമ്മാനിക്കാന്‍ ഈ ജല്‌പനങ്ങള്‍ ഒന്നും മതിയാകില്ല എന്നിരിക്കിലും,

'വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക